അറിവിന്റെ ലോകത്തേക്ക് വീണ്ടും സ്വാഗതം
text_fieldsഷിബു അബ്ദുൽ റഷീദ്
(പ്രിൻസിപ്പൽ, നോബിൾ
ഇന്റർനാഷനൽ സ്കൂൾ)
‘രണ്ടു മാസത്തെ വേനലവധിയും കഴിഞ്ഞ് നോബിൾ ഇന്റർനാഷനൽ സ്കൂളിന്റെ നാല് കാമ്പസുകളും വിദ്യാർഥികളെ വരവേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. പെയിന്റിങ് മുതൽ എല്ലാ നവീകരണ പ്രവൃത്തികളും പൂർത്തിയാക്കിയാണ് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നത്. അധ്യാപകരും സ്കൂൾ ജീവനക്കാരും ആഗസ്റ്റ് 25ഓടെ ജോലിയിൽ പ്രവേശിച്ചു.
അധ്യാപകർക്കുള്ള വിവിധ പരിശീലന പരിപാടികളും ഇതിനകം പൂർത്തിയാക്കി. കെ.ജി തലത്തിലെ വിദ്യാർഥികളെ സമ്മാനങ്ങൾ ഒരുക്കിയാണ് അധ്യാപകർ വരവേൽക്കുന്നത്.
ഓപണിങ് ഡേ അസംബ്ലിയോടെയാവും അവധിക്കാലത്തിനുശേഷം ക്ലാസുകൾ ആരംഭിക്കുന്നത്. വിവിധ കാമ്പസുകളിലായി ഇന്ന് ക്ലാസിൽ തിരിച്ചെത്തുന്ന എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ നേരുന്നു. നിലവിലെ അബൂഹമൂർ, അൽ മെഷാഫ്, ഐൻഖാലിദ്, ഹിലാൽ കാമ്പസുകൾക്ക് പുറമെ, വുകൈറിൽ പുതിയ കാമ്പസും അധികം വൈകാതെ തന്നെ സജ്ജമാകും’.

