ആകാശത്തെ അതികായന് വരവേൽപ്പ്
text_fieldsദോഹ: പരീക്ഷണപ്പറക്കലിെൻറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർബസ് എ350– 1000 വിമാനത്തിന് ഖത്തർ എയർവേയ്സിെൻറ വക ഉജ്വല സ്വീകരണം. ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ നേരിട്ടെത്തിയാണ് വിമാനത്തെ സ്വീകരിച്ചത്. മിഡിലീസ്റ്റിലേക്കും ഏഷ്യാ പസിഫിക് മേഖലയിലെ 12 കേന്ദ്രങ്ങളിലേക്കുള്ള വിമാനത്തിെൻറ ആദ്യ സ്റ്റോപ്പ് കൂടിയായിരുന്നു ദോഹയിലേത്.
എയർബസ് എ350–1000 വിമാനത്തിെൻറ ലോകത്തിലെ ആദ്യ ഉപഭോക്താ വായി ഖത്തർ എയർവേയ്സ് മാറുന്നതിന് കേവലം ഒരു മാസം ബാക്കിയിരിക്കെയാണ് വിമാനം പരീക്ഷണ പറക്കലിെൻറ ഭാഗമായി ദോഹയിലെത്തിയിരിക്കുന്നത്. ഫെബ്രുവരി 15–20 തിയ്യതിക്കുള്ളിൽ വിമാനം ഖത്തർ എയർവേയ്സിെൻറ നിരയിലേക്കെത്തുമെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇൗ വിമാനം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർ വേയ്സ് മാറും. ദോഹ കോർണിഷിന് മുകളിലൂടെ ദോഹയിലിറങ്ങിയ വിമാനം സന്ദർശിക്കുന്നതിനായി ഉന്നത വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിരുന്നു.
ഖത്തറിലെ ഫ്രാൻസ് സ്ഥാനപതി എറിക് ഷവലിയർ, ജർ മൻ സ്ഥാനപതി ഹാൻസ് ഉഡോ മൂസിൽ, സ്പെയിൻ സ്ഥാനപതി ഇഗ്നേഷ്യോ എസ്കോബർ, ബ്രിട്ടീഷ് സ്ഥാനപതി അജയ് ശർമ തുടങ്ങിയവരടങ്ങിയ സന്ദർശക സംഘത്തിന് അക്ബർ അൽ ബാകിർ എയർബസ് എ350–1000 വിമാനത്തിെൻറ പ്രത്യേകതകൾ വിശദീകരിച്ചു നൽകി. ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസർ ബദർ അൽ മീർ, ഖത്തർ എയർവേയ്സിലെ മുതിർന്ന വ്യക്തിത്വങ്ങൾ, വിമാനത്താവളത്തിലെ മുതിർന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. 37 എയർബസ് എ350–1000 വിമാനങ്ങൾക്കാണ് ഖത്തർ എയർവേയ്സ് ഓർഡർ ചെയ്തിരിക്കുന്നത്.
പുതിയ വിമാനത്തിനെ സ്വാഗതം ചെയ്യുന്നതിൽ വളരെയേെറ സന്തോഷമുണ്ടെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. രണ്ടർഥത്തിൽ ഖത്തർ ജനതക്ക് ഇത് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണ്. ഒന്ന് പരീക്ഷണ പറക്കലിെൻറ ഭാഗമായി ആദ്യ സ്റ്റോപ്പായി ദോഹയെ തെരഞ്ഞെടുത്തതാണ്. എയർബസ് എ350–1000 വിമാനം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർവേയ്സ് മാറാൻ പോകുന്നുവെന്നതാണ് മറ്റൊന്ന്. വ്യോമ ഗതാഗത മേഖലയിൽ വരാനിരിക്കുന്ന വർഷങ്ങൾ ഖത്തർ എയർവേയ്്സിേൻറതാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഖത്തർ എയർവേയ്സ് നിരയിലേക്കുള്ള എയർബസ് എ350–1000 എയർക്രാഫ്റ്റിെൻറ വരവ് വളരെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് യാത്രക്കാരും ക്യു.എ ജീവനക്കാരും കാത്തിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച സുരക്ഷിതത്വം നൽകുന്ന പ്രത്യേക കാബിനും അത്യാധുനിക സാങ്കേതിക വിദ്യയും മുന്നോട്ട് വെച്ച എയർബസ് എ350–1000ന് പ്രത്യേകം നന്ദി പറയുകയാണെന്നും ബാകിർ സൂചിപ്പിച്ചു. വരും ആഴ്ചകളിൽ ലോകത്തിലെ ആദ്യ എയർബസ് എ350–1000 ഉപഭോക്താവായി ഖത്തർ എയർവേയ്സ് മാറും.
പരീക്ഷണ പറക്കലിെൻറ ഭാഗമായി ദോഹയിലെത്തിയതിൽ സന്തോഷമുണ്ടെന്നും എയർബസ് സി. ഒ.ഒയും കൊമേഴ്സ്യൽ എയർക്രാഫ്റ്റ് പ്രസിഡൻറുമായ ഫാബ്രിസ് ബ്രിഗേർ പറഞ്ഞു. പരീക്ഷണ പറക്കലിെൻറ ഭാഗമായി 300000 നോട്ടിക്കൽ മൈലാണ് എയർബസ് എ350–1000 സഞ്ചരിക്കുന്നത്. ഫ്രാൻസിലെ തുളൂസിൽ വെച്ചാണ് വിമാനഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എയർ ബസ് എയർബസ് എ350–900 വിമാനത്തിനേക്കാൾ 23 അടി കൂടുതൽ നീളമുള്ള എയർബസ് എ350–1000ൽ ഇരിപ്പിടങ്ങൾ കൂടുതലായിരിക്കും. റോൾസ് റോയ്സ് െട്രൻറ് എക്സ് ഡബ്ല്യു ബി എഞ്ചിനാണ് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ സിക്സ് വീൽ മെയിൻ ലാൻഡിംഗ് ഗിയറും പരിഷ്കരിച്ച വിങ് െട്രയിലിങ് എഡ്ജും ഇതിെൻറ പ്രത്യേകത തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
