Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്​സിൻ...

വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം

text_fields
bookmark_border
വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം
cancel
camera_alt

ആരോഗ്യമന്ത്രാലയം ആസ്​ഥാനം 

ദോഹ: റാപിഡ്​ ആൻറിജെൻ കോവിഡ്​ 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽവന്നു.ഇതിൻെറ ഭാഗമായി രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചവർക്ക്​ നിരവധി ഇളവുകളാണ്​ നൽകുന്നത്​. വിവിധ സ്​ ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്​സിൻ നിർബന്ധമാണ്​.

ഇനി മുതൽ വാക്​സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്​ചയിൽ റാപ്പിഡ്​ ആൻറിജെൻ പരിശോധന നിർബന്ധമാണ്​. ഈ പരിശോധന ആവശ്യമുള്ളവർക്ക്​ സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ്​ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട്​​ പരിശോധനക്കുള്ള​ അപ്പോയിൻറ്​മെൻറ്​ എടുക്കണ​ം.

മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്​ പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്​.ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ വിവിധ സ്​ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്​സിൻ എടുത്തവർക്ക്​ മാത്രമേ അനുവാദമുള്ളൂ. ഇവിടങ്ങളിലെ ജീവനക്കാരും വാക്​സിൻ എടുത്തവരാകണം. വാക്​സിൻ രണ്ടു ഡോസും എടുക്കാത്തവർക്കാണ്​ ആഴ്​ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത്​ തുറസ്സായ സ്​ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിൻെറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്​. അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യമന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ്​ പ്രവേശനാനുമതി. എന്നാൽ, എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജോലിക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണമെന്നും നിർബന്ധമുണ്ട്​.കോവിഡ്​ വാക്​സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ നിലവിൽ 30 വയസ്സുള്ളവരെയും മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതിനാൽ 30ഉം അതിന്​ മുകളിലും പ്രായമുള്ളവർക്കുകൂടി വാക്​സിൻ എടുക്കാനുള്ള അറിയിപ്പ്​ ആരോഗ്യമന്ത്രാലയത്തിൽനിന്ന്​ വരുന്നുണ്ട്​.

ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാനമന്ത്രാലയങ്ങളുമായി ബന്ധ​െപ്പട്ടവർ, സ്​കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ്​ നിലവിൽ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക്​ വാക്​സിൻ നൽകാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്​.

എന്നിട്ടും പലരും ഇതിൽ വീഴ്​ചവരുത്തുകയാണ്​. ഇത്തരക്കാർ ആഴ്​ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമായും നടത്തേണ്ടിവരും. എങ്കിൽ മാത്രമേ ജോലി എടുക്കാൻ സാധിക്കൂ.ആ​േരാഗ്യമന്ത്രാലയത്തിൻെറ അംഗീകാരമുള്ള ആൻറിജെൻ പരിശോധനയാണ്​ നടത്തേണ്ടത്​.

രണ്ടുഡോസ്​ വാക്​സിനും എടുത്തവർ, കോവിഡ്​ മാറിയവർ, വാക്​സിൻ എടുക്കാൻ പറ്റാത്തതരത്തിലുള്ള ശാരീരിക പ്രശ്​നങ്ങൾ ഉള്ളവർ (ഇത്തരക്കാർക്ക്​ ആരാഗ്യമന്ത്രാലയത്തിൻെറ റി​േപ്പാർട്ട്​ ഉണ്ടായിരിക്കണം) എന്നിവർ മാത്രമാണ്​ ആഴ്​ചക്കുള്ള ​ആൻറിജെൻ പരി​േശാധനയിൽനിന്ന്​ ഒഴിവാകുന്നവർ.

ആൻറിജെൻ പരിശോധനക്ക്​ ഫീസ്​ 50 റിയാൽ

റാപിഡ്​ ആൻറിജെൻ കോവിഡ്​ 19 പരിശോധനക്ക്​ മൂക്കിൽനിന്നാണ്​​ സ്രവം എടുക്കുക. സാധാരണഗതിയിൽ പരിശോധനാഫലം 15 മിനിറ്റിനുള്ളിൽ ലഭ്യമാകും. 50 റിയാലാണ്​ മന്ത്രാലയം നിശ്​ചയിച്ചിരിക്കുന്ന ഫീസ്​. ചില സ്വകാര്യ ആശുപത്രികൾ ഇതിൽ കുറവാണ്​ ഈടാക്കുന്നത്​.


നിലവിൽ രാജ്യത്തെ 81 സ്വകാര്യ ആശുപത്രികൾക്ക്​ കോവിഡ്​ പി.സി.ആർ പരിശോധന നടത്താൻ ആരോഗ്യമ​ന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്​. എന്നാൽ, ഇവയിൽ എല്ലാം ആൻറിജെൻ പരിശോധനക്ക്​ സൗകര്യമില്ല. പി.സി.ആർ പരിശോധനക്ക്​ സാമ്പിൾ ശേഖരിച്ച്​ ഹമദ്​ ആശുപത്രിയിലേക്ക്​ അയക്കുകയാണ്​ സ്വകാര്യ ആശുപത്രികൾ ചെയ്യാറ്​.

എന്നാൽ, ആൻറിജെൻ പരിശോധന അതത്​ സ്വകാര്യ ആശുപത്രികളിൽ ത​ന്നെ നടത്തണം​. ഇതിനാൽ ലബോറട്ടറി, പാത്തോളജിസ്​റ്റ്​ സൗകര്യം ഉള്ള സ്വകാര്യ ആശുപത്രികളിലാണ്​ ആൻറിജെൻ പരിശോധനയുള്ളത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antigen testingCovid Vaccine
News Summary - Weekly antigen testing is mandatory for those who have not been vaccinated
Next Story