അരങ്ങ് സജീവമാക്കി വെനസ്ഡേ ഫിയസ്റ്റ
text_fieldsഐ.സി.സി വെനസ്ഡേ ഫിയസ്റ്റയിൽ അവതരിപ്പിച്ച നൃത്തം
ദോഹ: വേനലവധിയുടെ ഇടവേളയും കഴിഞ്ഞ് ഇന്ത്യൻ കൾച്ചറൽ സെന്റർ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലുമായി സംഘടിപ്പിക്കുന്ന വെനസ്ഡേ ഫിയസ്റ്റ പുനരാരംഭിച്ചു. വിദ്യാർഥികളുടെ നൃത്ത, കലാപരിപാടികളുമായാണ് ഒരിടവേളക്കുശേഷം വർണാഭമായ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഐ.സി.സി ഫിനാൻസ് ഹെഡ് അർഷദ് അലി എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് എ.പി. മണികണ്ഠൻ ഐ.സി.സിയുടെ വിവിധ സാംസ്കാരിക പരിപാടികളെ കുറിച്ച് സദസ്സിന് വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു. ശാന്താനു ദേശ്പാണ്ഡേ, നന്ദിനി അബ്ബഗൗനി എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

