Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ണാ​ഘോ​ഷ​മാ​യി...

ഓ​ണാ​ഘോ​ഷ​മാ​യി ‘ബു​ധ​നാ​ഴ്ച ഫെ​സ്റ്റ്’

text_fields
bookmark_border

ദോ​ഹ: എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ​വെ​ന​സ്ഡേ ഫെ​സ്റ്റ് ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ വേ​ദി​യാ​യി മാ​റി.

ഓ​ണ​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്ന​തി​നാ​ല്‍ മ​ഹാ​ബ​ലി​യും ചെ​ണ്ട​മേ​ള​വു​മാ​യി ആ​ഘോ​ഷ​പൂ​ര്‍വ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സാം​സ്‌​കാ​രി​ക, ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. ചെ​ണ്ട​മേ​ള​വും സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പാ​ട്ടും നൃ​ത്ത​വും തി​രു​വാ​തി​ര​ക​ളി​യു​മാ​യി വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ള്‍ കാ​ഴ്ച​ക്കാ​ര്‍ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

ഐ.​സി.​സി കോ​ണ്‍സു​ല​ര്‍ മേ​ധാ​വി സ​ജീ​വ് സ​ത്യ​ശീ​ല​ന്‍, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗ​ലു, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, സാം​സ്‌​കാ​രി​ക വി​ഭാ​ഗം മേ​ധാ​വി സു​മ ഗൗ​ഡ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പ​ഞ്ചാ​ബി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍സ് പ്ര​സി​ഡ​ന്റ് സ​ത്‌​നാം സി​ങ്, നോ​ർ​വേ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് നി​ഖി​ല്‍ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രെ ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian cultural centerOnam Celebration 2023Wednesday Fest
News Summary - 'Wednesday Fest'- onam celebration
Next Story