Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.എൻ.എ വെബ്‌സൈറ്റ്...

ക്യു.എൻ.എ വെബ്‌സൈറ്റ് ഹാക്കിംങ്​: എത്രയുംവേഗം  കുറ്റവാളികളെ കണ്ടെത്തും-വിദേശ കാര്യമന്ത്രി 

text_fields
bookmark_border
ക്യു.എൻ.എ വെബ്‌സൈറ്റ് ഹാക്കിംങ്​: എത്രയുംവേഗം  കുറ്റവാളികളെ കണ്ടെത്തും-വിദേശ കാര്യമന്ത്രി 
cancel

ദോഹ: ഖത്തർ ന്യൂസ്​ ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ എത്രയുംവേഗം  കുറ്റവാളികളെ കണ്ടെത്തുമെന്ന്​ ഖത്തർ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുര്‍റഹ്​മാന്‍ ആല്‍ഥാനി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേനത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

 സംഭവത്തിന്​ പിന്നിലുള്ളവരെ കണ്ടെത്തുകയും അവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരികയുമാണ്​ രാജ്യത്തി​​​െൻറ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
അന്താരാഷ്​ട്ര തലത്തിലുള്ള നിയമ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തും. ക്യു.എൻ.എ ഹാക്കിംങ്​ ചെയ്യുകയും ചില രാജ്യങ്ങൾക്കെതിരെ അമീറി​​​െൻറത്​ എന്നപേരിൽ, അടിസ്ഥാന രഹിത പരാമർശങ്ങൾ കൂട്ടിചേർക്ക​പ്പെടുകയും ചെയ്​തത്​. ഇത്​ അപ്രത്യക്ഷിതമായ നടപടിയായിരുന്നു. ഇലക്‌ട്രോണിക് ആക്രമണമാണ് നടന്നത്. 

എന്നാൽ ഇതുമൂലം ഗൾഫ്​ രാജ്യങ്ങളുമായോ അമേരിക്കയുമായോ ഉള്ള ബന്​ധങ്ങളെ ബാധിക്കില്ലെന്നും ഈ രാജ്യങ്ങളുമായെല്ലാം സംഭവത്തിനു ശേഷം സൗഹൃദ സംഭാഷണങ്ങൾ നടന്നു വരുന്നുണ്ടെന്നും വിദേശ കാര്യമന്ത്രി വെളിപ്പെടുത്തി. 
ഖത്തറിനെതിരെ പശ്​ചാത്യ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട്​.  അട​ുത്തിടെയുള്ള ആഴ്ചകളിൽ പശ്​ചാത്യ മാധ്യമങ്ങളിൽ  13 മുഖപ്രസംഗങ്ങൾ ഖത്തറിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാനായി, ഖത്തറി​​​െൻറ പ്രാതിനിധ്യമില്ലാതെ പടിഞ്ഞാറൻ രാജ്യത്ത്​ ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കപ്പെട്ടതും അതേ ദിവസം വൈകുന്നേരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്​ എന്നതും യാ​ദൃശ്​ചികമാണന്ന്​ കരുതാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. 
ക്യുന്‍.എന്‍.എ യുടെ വെബ്​സൈറ്റില്‍ അടിസ്ഥാന രഹിതമായ വാർത്തകൾ കൂട്ടിചേർത്തവർ  ആ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നതിന്​ സാദ്ധ്യതകൾ ഉളളതായും അ​േദ്ദഹം ആരോപിച്ചു. 
മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും രാജ്യങ്ങളുടെ ബന്​ധത്തിന്​ ഉലച്ചിൽ തട്ടുന്ന ഒരു പരാമർശവും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നടത്തിയിട്ടില്ല. മാത്രമല്ല  ഗൾഫ്​ സഹോദര രാജ്യങ്ങളുമായി നല്ല ബന്ധം ഖത്തര്‍ തുടരുകയാണ്​.
 സൗദിയിൽ ദിവസങ്ങൾക്ക്​ മുമ്പ്​ നടന്ന ഉച്ച കോടിയില്‍ നടന്ന  ചര്‍ച്ചകൾ ഗള്‍ഫ് രാജ്യങ്ങളുടെ ഉൗഷ്​മളമായ സൗഹൃദ ബന്ധത്തി​​​െൻറ തെളിവാണ്​.  ഇപ്പോഴ​ത്തെ ഹാക്കിംങ്​ സംഭവം വളരെ ഗൗരവപൂര്‍വമാണ് രാജ്യം വിലയിരുത്തുന്നത്​. ഇതിനെതിരെ അന്വേഷണം നടത്തി വ്യക്തമായ  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ഏൽപ്പിച്ചിട്ടുണ്ട്​. 
എന്നാൽ  വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ചേര്‍ക്കപ്പെട്ട വിവാദ ഉള്ളടക്കം പിന്‍വലിക്കുകയും വ്യാജമാണെന്ന് അറിയിക്കുകയും ചെയ്ത ശേഷവും ചില രാജ്യങ്ങളിലെ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിക്കുന്നതായി ചില​ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ  അത് അത്​ഭുതകരമാണന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. ഇന്നലെ സോമാലിയന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ഉമറുമായുള്ള സന്ദർശനത്തിനുശേഷം  ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശ കാര്യമന്ത്രി ഹാക്കിംങ്​ സംബന്​ധമായ ചോദ്യങ്ങളോട്​ പ്രതികരിച്ചത്​. കഴിഞ്ഞ  ചൊവ്വാഴ്​ച്ച അർദ്ധ രാത്രിയാണ്​ ഖത്തറി​​​െൻറ വാർത്ത ഏജൻസി ഹാക്ക്​ ചെയ്യപ്പെട്ടതും  തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്ക​പ്പെട്ടതും. മണിക്കൂറുകൾ കഴിഞ്ഞ്​ സൈറ്റി​ ​​െൻറ നിയന്ത്രണം തിരികെ പിടിക്കുകയും അടിസ്ഥാന രഹിതമായ പരാമർശങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - website hacking
Next Story