കാഴ്ച മൂടും മഞ്ഞാണ്... ശ്രദ്ധവേണം
text_fieldsഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുകയാണ്. രാത്രിയും പകൽ നേരവും ഖത്തറിലെ വിവിധ ഭാഗങ്ങളിൽ കനത്ത മുടൽമഞ്ഞ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ദൂരകാഴ്ച താഴുന്നതിനാൽ വാഹനയാത്രക്കാരും കാൽനടക്കാരും ജാഗ്രത പാലിക്കണം.
രാത്രികളിലും മറ്റും വാഹനമോടിക്കുന്നവർക്ക് കാഴ്ച പരിധി കുറയുന്നതും, മഞ്ഞ് പെയ്തിറങ്ങുന്നതും ഡ്രൈവിങ്ങിനെ ബാധിച്ചേക്കും. അസാധാരണമായ കാലാവസ്ഥയിൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന ഓർമപ്പെടുത്തലുമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറയുന്ന സാഹചര്യത്തിൽ അനുസൃതമായി ഡ്രൈവിങ് ക്രമീകരിക്കണം ഏർപ്പെടുത്തുകയും വേണം. മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ഡ്രൈവിങ് നിർദേശങ്ങളും മന്ത്രാലയം പങ്കുവെച്ചു.
ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക. ഖത്തറിലുടനീളം റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രോലയം നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് നിർദോശങ്ങൾ നൽകിയത്.
റോഡിൽ അതിവേഗം വേണ്ട. ഓവർടേക്കിങ്, റോഡിലെ ഇടക്കിടെയുള്ള പാതമാറ്റം എന്നിവ ഒഴിവാക്കുക.
വാഹനം ലൈൻ മാറുമ്പോഴും വശങ്ങളിലേക്ക് തിരിയുമ്പോഴും സിഗ്നൽ ലൈറ്റ് ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുക.
റോഡിലെ വാഹന നീക്കത്തിൽ കൂടുതൽ ജാഗ്രത നൽകുക. മറ്റു ശ്രദ്ധ തെറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.
വാഹനം ഓടുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. പൂർണമായും സ്റ്റോപ്പ് ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കുക.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും വൈപറുകൾ ഉപയോഗിച്ച് മഞ്ഞുകണങ്ങൾ നീക്കം ചെയ്ത് കാഴ്ച ഉറപ്പാക്കുക.
മുന്നിലെയും പിന്നിലെയും വാഹനങ്ങൾക്കിടയിൽ കൃത്യമായ ദൂരം നിലനിർത്തി മാത്രം ഓടിക്കുക. പെട്ടെന്ന് ബ്രേക്കിടുമ്പോഴോ മറ്റു തടസ്സങ്ങളോ ഉണ്ടാകുമ്പോൾ അപകടമില്ലാതിരിക്കാൻ ഇത് സഹായിക്കും.
കാഴ്ച കുറയുമ്പോൾ വഴികാട്ടിയായി റോഡിന്റെ വലതുവശത്തെയോ, അടയാളങ്ങളെയൊ പിന്തുടരുക.
യാത്രക്കിടെ പൂർണമായും കാഴ്ച തടസ്സപ്പെടുന്ന സാഹചര്യത്തിൽ വാഹനം റോഡിൽ നിന്ന് മാറ്റാൻ മടിക്കരുത്. ഹസാഡ് ലൈറ്റ് ഒൺ ചെയ്ത് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

