വീശിയടിച്ച് കാറ്റ്; തണുത്തു വിറച്ച് നാട്
text_fieldsദോഹ: ദിവസങ്ങളുടെ ഇടവേളക്കു ശേഷം ഖത്തർ വീണ്ടും കടുത്ത തണുപ്പിലേക്ക്. പുതുവർഷത്തിലെ ആദ്യ ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടതിനു പിറകെ കാലാവസ്ഥ മാറിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തണുപ്പ് വീണ്ടും ശക്തമായി. കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയതു പോലെ തന്നെയായിരുന്നു വ്യാഴം, വെള്ളി ദിവസങ്ങളിലെ അന്തരീക്ഷം. പകൽ സമയങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചതോടെ തണുപ്പും മൂടലുമായി. 12 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിലേക്ക് കഴിഞ്ഞ ദിവസം കാലാവസ്ഥ കുറഞ്ഞു.
ദുഖാനിൽ 10 ഡിഗ്രിയോളമെത്തി ഏറ്റവും കുറഞ്ഞ താപനില. അൽഖോറിൽ 13ഉം, ദോഹയിൽ 14ഉം ഡിഗ്രിയിലേക്ക് പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞു. വരും ദിവസങ്ങളിലും കാലാവസ്ഥ ഇതേ നിലയിൽ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 18 മുതൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

