Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനമ്മൾ ഉൽപാദിപ്പിച്ച്​...

നമ്മൾ ഉൽപാദിപ്പിച്ച്​ നമ്മുടെ പച്ചക്കറി

text_fields
bookmark_border
നമ്മൾ ഉൽപാദിപ്പിച്ച്​ നമ്മുടെ പച്ചക്കറി
cancel
camera_alt

പ്രാദേശിക പച്ചക്കറി ചന്തകളിലൊന്ന് 

ദോഹ: പ്രാദേശിക പച്ചക്കറി വിൽപനക്കായുള്ള അൽ മസ്​റൂഅ, അൽഖോർ–ദഖീറ, അൽ വക്റ, ശമാൽ, അൽ ശഹാനിയ പച്ചക്കറി ചന്തകളിലൂടെ കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് 2101 ടൺ ഫ്രഷ് പച്ചക്കറികൾ. മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം പുറത്തുവിട്ട പ്രസ്​താവനയിൽ ഏപ്രിൽ മാസം 726 ടൺ പഴവർഗങ്ങൾ, 394 കിലോഗ്രാം തേൻ, 1003 കിലോഗ്രാം പ്രാദേശിക ഈത്തപ്പഴം, 1123 കിലോഗ്രാം പ്രാദേശിക കൂൺ എന്നിവ വിറ്റഴിഞ്ഞതായി അറിയിച്ചു.

ഖത്തരി ഫാമുകളിലെ പച്ചക്കറി ഉൽപാദനത്തിൽ ഈയടുത്ത വർഷങ്ങളിൽ വമ്പിച്ച വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന്​ മന്ത്രാലയം വ്യക്തമാക്കി. 2020ൽ തദ്ദേശീയ പച്ചക്കറി വിൽപനയിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്​. പ്രീമിയം ഖത്തരി വെജിറ്റബ്​ൾസ്​, ഖത്തർ ഫാംസ്​ േപ്രാഗ്രാം എന്നിവക്കാണ് മികച്ച നേട്ടം. 2019ൽ പ്രീമിയം പച്ചക്കറികളുടെ വിൽപന 2740 ടൺ മാത്രമായിരുന്നെങ്കിൽ 2020ൽ 4565 ടൺ പിന്നിട്ടു. 66 ശതമാനം വർധനയാണ് പ്രീമിയം പച്ചക്കറി വിൽപനയിൽ ഉണ്ടായിരിക്കുന്നത്. ഖത്തർ ഫാംസ്​ േപ്രാഗ്രാമി‍െൻറ കീഴിൽ 19,000 ടൺ പച്ചക്കറികളാണ് 2020ൽ വിൽപന നടത്തിയത്. മുൻവർഷം ഇത് 11,506 ടൺ മാത്രമായിരുന്നു.

64 ശതമാനമാണ് ഇതിൽ വർധന. പ്രാദേശിക വിപണന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തദ്ദേശീയ കർഷകർക്ക് പിന്തുണയും സഹായവും നൽകുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയമാണ് പ്രീമിയം ഖത്തർ വെജിറ്റബ്​ൾസ്​, ഖത്തർ ഫാംസ്​ േപ്രാഗ്രാം എന്നിവക്ക് തുടക്കം കുറിച്ചത്. ഖത്തരി കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനുമുള്ള സുവർണാവസരമാണ് മന്ത്രാലയം നൽകിയിരുന്നത്. 2017ലാണ് പ്രീമിയം ഖത്തരി വെജിറ്റബ്​ൾസ്​ പദ്ധതിക്ക് തുടക്കം കുറിച്ചത്. 16 ഫാമുകളുമായി അൽ മീറ കോംപ്ലക്സുകളിൽ മാത്രം തുടങ്ങിയ പദ്ധതി വൻ വിജയമായതിനെ തുടർന്ന് മറ്റു മാളുകളിലേക്കുകൂടി വ്യാപിപ്പിച്ചു. നിലവിൽ 150 ഫാമുകളാണ് പദ്ധതിക്കു കീഴിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetablesQatar vegetables
Next Story