ലഹരിക്കെതിരെ സാമൂഹിക കൂട്ടായ്മ വേണം –ആൻറിസ്മോക്കിങ് സൊസൈറ്റി വെബിനാർ
text_fieldsലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആൻറിസ്മോക്കിങ് സൊസൈറ്റി ഖത്തര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറവുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാർ
ദോഹ: ലഹരി ഗുരുതര സാമൂഹിക പ്രതിസന്ധിയാണെന്നും ലഹരി വിപത്തിനെതിരെ ശക്തമായ സാമൂഹിക കൂട്ടായ്മ രൂപപ്പെടേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്നും ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആൻറിസ്മോക്കിങ് സൊസൈറ്റി ഖത്തര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ വെബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനവും കൈകോര്‍ക്കുന്ന സാമൂഹികകൂട്ടായ്മ ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് വലിയമാറ്റത്തിന് സഹായകമാകും.
ഈ പ്രവര്‍ത്തനങ്ങള്‍ പക്ഷേ, ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായും വ്യവസ്ഥാപിതമായും നടക്കേണ്ടതുണ്ടെന്ന് വെബിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ആൻറിസ്മോക്കിങ് സൊസൈറ്റി േഗ്ലാബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, ഐ.സി.ബി.എഫ് മെഡിക്കല്‍ അസിസ്റ്റന്‍സ് ആൻഡ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് വിഭാഗം മേധാവി രജനി മൂര്‍ത്തി, സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്, എം.പി. ട്രേഡേഴ്സ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.പി. ഷാഫി ഹാജി, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, അല്‍ അബീര്‍ മെഡിക്കല്‍ സെൻറര്‍ സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ് മാനേജര്‍ മിഥ്ലാജ് നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
മെൻറൽസ്െട്രസും മയക്കുമരുന്ന് ഉപയോഗവും എന്ന വിഷയത്തില്‍ ഡോ. ബിന്ദു സലീമും ഹാബിറ്റ് അഡിക്ഷന് എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് യാസിറും ക്ലാസെടുത്തു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. റഷാദ് മുബാറക് പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, ജോജിന്‍ മാത്യു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇൻറർസ്കൂള്‍ പെയിൻറിങ് മത്സരാര്‍ഥികളുടെ വെര്‍ച്വല്‍ എക്സിബിഷനും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.