ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണം -പ്രവാസി വെൽഫെയര്‍
text_fieldsപ്രവാസി വെൽഫെയര്‍ സംഘടിപ്പിച്ച ‘പൗരാവകാശം ഇന്ത്യന്‍ ജനാധിപത്യം’ ടേബിള്‍ ടോക്ക് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചുനൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ടേബിൾ ടോക്ക് നുഐജയിലെ പ്രവാസി ഹാളിലാണ് നടന്നത്.
പൗരാവകാശം പോലും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അത്തരമൊരു ദൗത്യനിര്‍വഹണത്തിനായി മുന്നിട്ടിറങ്ങിയ പ്രതിപക്ഷ നേതാവിനൊപ്പം ഓരോ പൗരനും അണിചേരണമെന്നും ‘പൗരാവകാശം ഇന്ത്യന്‍ ജനാധിപത്യം’ ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നമുക്ക് ലഭിച്ച സ്വാതന്ത്ര്യം പൊരുതി നേടിയതാണ്. ഗാന്ധിജി വിഭാവനം ചെയ്ത പേടിയില്ലാതെ തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ലഭ്യമാവണം. ഏത് മേഖലയില്‍ അത് നഷ്ടപ്പെട്ടാലും ചോദ്യം ചെയ്യപ്പെടണം. ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങള്‍ പാലിക്കപ്പെടണം. സമൂഹത്തെ വിഭജിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയും സ്വതന്ത്ര സ്ഥാപനങ്ങളെ തളർത്തിയും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയും ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ നടക്കുന്ന നീക്കങ്ങളെ മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് സെക്രട്ടറി അഷറഫ് നന്നമുക്ക്, കെ.എം.സി.സി അല്‍ഖോര്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് ചെമ്പന്‍, പ്രവാസി കോഓഡിനേഷന്‍ കമ്മിറ്റി കൺവീനര്‍ മഷ്ഹൂദ് തിരുത്തിയാട്, യൂത്ത്ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, വണ്‍ ഇന്ത്യ കോഓഡിനേറ്റര്‍ ഷാജി ഫ്രാന്‍സിസ്, പ്രവാസി വെൽഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി തുടങ്ങിയവര്‍ സംസാരിച്ചു. നജീ കൊല്ലം, അയ്യൂബ് പെരുമാതുറ, അനീസ് മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി വെൽഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള മോഡറേറ്ററായിരുന്നു. മഖ്ബൂല്‍ അഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

