സമാധാനസംരക്ഷണത്തിന് ഒരുമിച്ച് നിൽക്കണം -പി.സി.എഫ്
text_fieldsപി.സി.എഫ് പ്രതിനിധിസംഗമത്തിൽ ഖരിം തിണ്ടലം സംസാരിക്കുന്നു
ദോഹ: കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാനം വീണ്ടെടുക്കാനും രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാനും രാഷ്ട്രീയകക്ഷികളും മത-സാമൂഹിക-സാംസ്കാരികരംഗത്തുള്ളവരും ഒരുമിച്ച് കൈകോർത്ത് നിൽക്കേണ്ട സമയമാണ് മുന്നിലുള്ളതെന്ന് ഖത്തർ പി.സി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. നാസ്ക്കോ റസ്റ്റാറൻറിൽ ചേർന്ന പി.സി.എഫ് പ്രവർത്തകസംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അണ്ടൂർക്കോണം നൗഷാദ് അധ്യക്ഷതവഹിച്ചു. ഖരീം തിണ്ടലം, ശഫാഅത്ത് വെളിയംകോട്, ഫസൽ കാസർകോട്, ഷിഹാബ് ആലപ്പുഴ, ഷാജഹാൻ മാരാരിത്തോട്ടം, സൈഫു നന്നമ്പ്ര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

