വരൂ, റെഡ്ക്രസൻറിെൻറ റമദാൻ സഹായപദ്ധതികളെ പിന്തുണക്കാം
text_fieldsഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ആസ്ഥാനം
ദോഹ: ഖത്തറിലെ അഗതികൾക്കായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നടപ്പാക്കുന്ന 'ഫസ്തബിഖുൽ ഖൈറാത്' (നന്മയിൽ മുന്നേറുക) പദ്ധതി സജീവമായി നടക്കുന്നു. കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾ, രോഗികൾ, ദരിദ്ര കുടുംബങ്ങൾ എന്നിവർക്കായാണ് വിവിധ പദ്ധതികൾ രൂപവത്കരിച്ചിരിക്കുന്നത്.
ഖത്തർ റെഡ്ക്രസൻറിെൻറ റമദാൻ കാമ്പയിന് സാമ്പത്തിക പിന്തുണ നൽകാനാഗ്രഹിക്കുന്നവർ www. qrcs.org.qa വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വിഹിതം നൽകാം. കൂടാതെ ഡോണർ സർവിസ് 66666364, ഡൊണേഷൻ കലക്ടർ 33998898 എന്നീ നമ്പറുകളിൽ വിളിച്ച് വിഹിതം നേരിട്ട് നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കണം. റമദാൻ കാമ്പയിനിലൂടെ ഇതുവരെ ഗുണഭോക്താക്കളായത് 61,865 പേരാണ്.
റമദാൻ ഇഫ്താർ, ഫിത്ർ സകാത്, ഈദ് വസ്ത്ര വിതരണം തുടങ്ങിയവയാണ് കാമ്പയിനിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾ. റമദാൻ പ്രമാണിച്ചുള്ള ഭക്ഷ്യ, സഹായ വിതരണത്തിലൂടെ ഗുണഭോക്താക്കളായത് 61,865 പേരാണെന്ന് ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു. കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾ, രോഗികൾ, ദരിദ്ര കുടുംബങ്ങൾ എന്നിവരാണ് പ്രയോജനം ലഭിച്ചവർ.
റമദാൻ കാമ്പയിനിെൻറ ഭാഗമായി ഇഫ്താറിനുള്ള റെഡിമെയ്ഡ് ഭക്ഷ്യവിതരണം 48,000 പേരിലേക്ക് എത്തിക്കാനാണ് പദ്ധതി. 1.2 മില്യൺ റിയാലാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. കൂടാതെ എല്ലാ ദിവസവും രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഫ്രഷ് ഭക്ഷണങ്ങളും ഖത്തർ റെഡ്ക്രസൻറ് വിതരണം ചെയ്യുന്നുണ്ട്. ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യവിതരണത്തിലൂടെ രാജ്യത്തുള്ള നിരവധി കുടുംബങ്ങൾക്ക് ഖത്തർ റെഡ്ക്രസൻറ് കൈത്താങ്ങാകും.
എല്ലാ വർഷവും നടക്കുന്ന ഫിത്ർ സകാത് വിതരണം ഇത്തവണയും നടക്കും. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള 2250 പേർക്കാണ് പദ്ധതിയുടെ ഭാഗമായി പർച്ചേസ് വൗച്ചർ ലഭിക്കുക.
ഈദിനോടനുബന്ധിച്ച് അഗതികളായ കുടുംബങ്ങൾക്കും കുട്ടികൾക്കും ഈദ് വസ്ത്രങ്ങളുടെ വിതരണവും ഖത്തർ റെഡ്ക്രസൻറ് നടത്തും. വിവിധ കുടുംബങ്ങളിൽനിന്നായി 2895 പേർ ഇതിെൻറ ഗുണഭോക്താക്കളാകും. 5,00,835 റിയാലാണ് പദ്ധതിക്ക് വകയിരുത്തുന്നത്.
അർഹരായ കുടുംബങ്ങൾക്ക് റമദാനിൽ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിക്കാനുള്ള റെഡ്ക്രസൻറ് സൊസൈറ്റിയുടെ 'ഖൈർകും സബഖ്' പരിപാടിയും പുരോഗമിക്കുന്നുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ഫാമിലി ഫുഡ് സെൻറർ, അൽഖലാഫ് ട്രേഡിങ് ആൻഡ് മാർക്കറ്റിങ് എന്നിവയുമായി സഹകരിച്ചാണിത്.
അരി, പഞ്ചസാര, വെജിറ്റബ്ൾ ഓയിൽ, ധാന്യം, പാസ്ത, ഓട്സ്, തക്കാളി പേസ്റ്റ്, പയർ, ചായപ്പൊടി, പാൽ, ഈത്തപ്പഴം, സീതപ്പഴം, പഴരസം, ജ്യൂസുകൾ എന്നീ 14 അവശ്യസാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. റെഡ്ക്രസൻറിെൻറ വെബ്സൈറ്റ് വഴി ഈ പദ്ധതിയിലേക്കും സഹായമനസ്കർക്ക് ഭക്ഷണക്കിറ്റ് സംഭാവന നൽകാനാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.