അകലങ്ങളില്ലാതെ പ്രാർഥിക്കാം
text_fieldsദോഹ: ഒരു മീറ്ററിെൻറ സാമൂഹിക അകലം ഒഴിവാക്കി, അടുത്തടുത്തായി അണിയൊപ്പിച്ച് ഇനി പള്ളികളിൽ പ്രാർഥന നടത്താം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനു പിന്നാലെ ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതായി ഖത്തർ മതകാര്യ മന്ത്രാലയം അറിയിച്ചു. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലമില്ലാതെ, അടുത്തടുത്തായി നിൽക്കാം. അതേസമയം, വെള്ളിയാഴ്ച ഖുതുബ ശ്രവിക്കുേമ്പാൾ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിച്ചു വേണം പള്ളിയിൽ ഇരിക്കാൻ. ശൗചാലയങ്ങൾ തുറക്കാനും തീരുമാനമായി. തിരക്ക് കുറഞ്ഞ പള്ളികളിൽ വുദു എടുക്കാനും സൗകര്യമൊരുക്കാമെന്നും നിർദേശമുണ്ട്.
പള്ളിയിലും പരിസരങ്ങളിലും കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിക്കണം. മാസ്ക് അണിഞ്ഞ് മാത്രമേ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ പാടുള്ളൂ. മുസല്ല കരുതണം. ഇഹ്തിറാസ് ആപ്ലിക്കേഷൻ ബന്ധപ്പെട്ടവർക്ക് മുമ്പാകെ പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാവും പള്ളിയിലെ ഇളവുകളും നടപ്പാവുന്നത്്. കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിെൻറ ഭാഗമായാണ് കൂടുതൽ ഇളവുകൾ നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
- നമസ്കാരങ്ങൾക്കും ജുമഅ നമസ്കാരത്തിനും സാമൂഹിക അകലം വേണ്ട
- ജുമഅ ഖുതുബ ശ്രവിക്കുേമ്പാൾ ഒരു മീറ്റർ അകലം പാലിച്ച് ഇരിക്കണം
- ശൗചാലയങ്ങൾ തുറക്കാം; ആൾതിരക്കില്ലാത്ത പള്ളികളിൽ വുദു ചെയ്യാനും സൗകര്യം
- മുസല്ല കരുതണം; മാസ്ക് അണിയണം
- മാറ്റങ്ങൾ ഒക്ടോബർ മൂന്നു മുതൽ പ്രാബല്യത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

