പരിസ്ഥിതി സംരക്ഷിച്ച് വളരാം; തീര ശുചീകരണവുമായി മന്ത്രാലയം
text_fieldsകടൽതീര ശുചീകരണത്തിന്റെ ഭാഗമായി മരം നടുന്നു
ദോഹ: വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി ബോധവൽകരണ സന്ദേശം പകർന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ കടൽതീര ശുചീകരണ യത്നം സംഘടിപ്പിച്ചു.
പുതുതലമുറയിലേക്ക് പരിസ്ഥിതി ശുചീകരണം സന്ദേശമെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 200ഓളം വിദ്യാർഥികളെ ഉൾപ്പെടുത്തി തീരങ്ങൾ ശുചീകരിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുസേവന വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല അഹമ്മദ് അൽ കറാനി പറഞ്ഞു.
വിവിധ പരിപാടികളോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾക്കായി ശിൽപശാലകൾ, വിവിധ കളികൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മത്സരങ്ങൾ, മാലിന്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള കല പ്രദർശനം എന്നിവയും ഉൾപ്പെടുത്തി. ഇതോടനുബന്ധിച്ച് അഷ്ഗാലുമായി സഹകരിച്ച് ഒലീവ് വൃക്ഷങ്ങളും നട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

