വയനാട് പ്രീമിയർ ലീഗ് -2026 സമാപിച്ചു
text_fieldsദോഹ: ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തർ സംഘടിപ്പിച്ച വയനാട് പ്രീമിയർ ലീഗ് -2026 ആവേശോജ്ജ്വലമായി സമാപിച്ചു.
ഖത്തറിലെ വയനാടൻ ഫുട്ബാൾ താരങ്ങൾ മാറ്റുരച്ച മത്സരങ്ങളിൽനിന്ന് ജില്ലയിലെ നാല് ബ്ലോക്കുകളെ പ്രതിനിധീകരിച്ച് നാല് ടീമുകളാണ് ഏറ്റുമുട്ടിയത്. വാശിയേറിയ ഫൈനലിൽ യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി സുൽത്താൻസ് എഫ്.സി വയനാട് പ്രീമിയർ ലീഗ് -2026 വിജയികളായി.
ടോപ് സ്കോററായി ശരിക് റോഷൻ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാദ്, മികച്ച ഗോൾ കീപ്പറായി സലിം, എമേർജിങ് പ്ലയർ മുഹമ്മദ് അബ്ദുൽ ജലീൽ എന്നിവരെ അനുമോദിച്ചു. വയനാട് കൂട്ടം ഖത്തർ കോഓഡിനേറ്റർമാരായ റയീസ് അലി, അൻവർ സാദത്ത്, അബ്ദുൽ ജലീൽ, നൗഫൽ തലപ്പുഴ, സകരിയ, ഗുൽഷാദ്, സുധീർബാബു, ജിഷ എൽദോ, അബ്ദുൽ മുജീബ്, ആഷിഫ്, നിബു ഇബ്രാഹിം, നൗഫൽ അരഞ്ഞോണ, മുനീർ കോട്ടത്തറ, ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ അനസ്, ശിഹാബ്, നിസാം, സിറാജ്, രജിത്കുമാർ, റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

