Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലിസ്​റ്റേറിയ...

ലിസ്​റ്റേറിയ ബാക്​ടീരിയ: യു.എ.ഇ വിപണിയിൽ ആസ്​ട്രേലിയൻ  തണ്ണിമത്തൻ ഇല്ലെന്ന്​ മന്ത്രാലയം

text_fields
bookmark_border
ലിസ്​റ്റേറിയ ബാക്​ടീരിയ: യു.എ.ഇ വിപണിയിൽ ആസ്​ട്രേലിയൻ  തണ്ണിമത്തൻ ഇല്ലെന്ന്​ മന്ത്രാലയം
cancel

അബൂദബി: ലിസ്​റ്റേറിയ ബാക്​ടീരിയയാൽ വിഷമയമായ ആസ്​ട്രേലിയൻ തണ്ണിമത്തൻ (ആസ്​ട്രേലിയൻ റോക്​ മെലൺ) യു.എ.ഇ വിപണിയിൽ ഇല്ലെന്ന്​ കാലാവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ പശ്ചാത്തലത്തിലാണ്​ മന്ത്രാലയത്തി​​​െൻറ വിശദീകരണം.മാർച്ച്​ അഞ്ചിനാണ്​ ആസ്​ട്രേലിയൻ തണ്ണിമത്തൻ യു.എ.ഇ വിപണിയിൽനിന്ന്​ പിൻവലിക്കാൻ മന്ത്രാലയം ഉത്തരവിട്ടത്​. ലിസ്​റ്റേറിയ ബാക്​ടീരിയ കാരണം വിഷമയമാണെന്ന അന്താരാഷ്​ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്​ഥാനമാക്കിയാണ്​ ഇവ പിൻവലിച്ചതെന്ന്​ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ ഡയറക്​ടർ മാജ്​ദ്​ ആൽ ഹെർബാവി പറഞ്ഞു.

തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി, ദുബൈ, ഷാർജ, അജ്​മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളി​െല നഗരസഭ അതോറിറ്റികൾ എന്നിവയുമായി ചേർന്ന്​  മന്ത്രാലയം വിപണികളിൽ സൂക്ഷ്​മനിരീക്ഷണം നടത്തിവരികയാണ്​.  
ആസ്​ട്രേലിയൻ തണ്ണിമത്തൻ രാജ്യത്തേക്ക്​ കടത്തിവിടാതിരിക്കാൻ അതിർത്തി ചെക്​പോസ്​റ്റുകളിലും കർശനമായ നിയന്ത്രണമുണ്ടെന്ന്​ മാജ്​ദ്​ ആൽ ഹെർബാവി വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswaterlemon - gulf news
News Summary - waterlemon - uae gulf news
Next Story