ദോഹ: ലുസൈൽ സിറ്റിയിലെ ഖതായിഫാന് നോർത്ത് െഎലൻറിൽ വാട്ടർ തീം പാർക്ക് ഉൾപ്പെടെയുള്ള പുതിയ വിനോദസഞ്ചാര പദ്ധതികൾ വരുന്നു. ഇ തിനായി കതാറ ഹോസ്പിറ്റാലിറ്റിയുടെ ഉപ കമ്പനിയായ ഖതായിഫ ാന് പ്രോജക്ട്സ് കമ്പനിയും വൈറ്റ് വാട്ടര്‍ വെസ്റ്റും കരാര്‍ ഒപ്പുവെച്ചു. വാട്ടര്‍ പാര്‍ക്ക് റൈഡുകളുടെ നിര്‍മാണവും കയറ്റിയയക്കലും സ്ഥാപിക്കലുമാണ് കരാറിലുള്ളത്. ഇതിെൻറ ഭാഗമായി ഏറ്റവും വലിയ വാട്ടർ പാർക്കാണ് ഇവിടെ സ്ഥാപിക്കുക.
ഖതായിഫാന് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയും വൈറ്റ് വാട്ടര്‍ വെസ്റ്റിെൻറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജിയോഫ് ഗത്തറുമാണ് കരാര്‍ ഒപ്പുവെച്ചത്. ഉന്നത ഗുണനിലവാരമുള്ള ടൂറിസം സൗകര്യങ്ങളുടെ ആവശ്യകത വര്‍ധിച്ചതിനെ തുര്‍ന്നാണ് ഖതയിഫാന് പ്രോജക്ടുകള്‍ ആരംഭിച്ചത്. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞ് മറ്റു നടപടികളിലേക്ക് കമ്പനി പ്രവേശിക്കും. ലുസൈല്‍ സിറ്റി നിര്‍മാണത്തില്‍ പങ്കുവഹിച്ച ഖതെയ്ഫാന് ഐലൻറ് നോര്‍ത്ത് െഡവലപ്മെൻറ് നഗരമുഖമായി ഏഴ് ബീച്ചുകള്‍ നിര്‍മിച്ചിട്ടുണ്ട്. 1.3 മില്യന്‍ ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ദ്വീപില്‍ ഏകദേശം 8,30,000 ചതുരശ്ര മീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റ് വാട്ടറിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കും ഇത്. കഴിഞ്ഞ രണ്ടു പദ്ധതികളേക്കാള്‍ ഇരട്ടി വലുപ്പമുള്ളതാണ് പുതിയ പദ്ധതിയെന്ന് ജിയോഫ് ചത്തര്‍ പറഞ്ഞു.
ജലകേളീ ഉദ്യാനങ്ങളുടെ നിര്‍മാതാക്കളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വൈറ്റ് വാട്ടറുമായി കരാര്‍ പങ്കുവെക്കാന്‍ കഴിയുന്നത് സന്തോഷകരമാണെന്ന് ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ്ഞു. എല്ലാതരം സന്ദര്‍ശകരേയും ആകര്‍ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ ജലകേളി ഉദ്യാനം മാറ്റുന്നതിനാണ് പ്രധാന പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തെയിഫാന് പ്രോജക്ട് ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ മുഹമ്മദ് എല്ഗര്ത്തി, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഹിഷാം ഷറഫ്, ചീഫ് ലീഗല്‍ ഓഫിസര്‍ ജീന്‍ മൈക്കല്‍ ആേൻറാണിയോസ്, മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് മൈക് റിഗ്ബി എന്നിവരും കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.