ജല-വൈദ്യുതി വിതരണം; കഹ്റമാ സേവനം മുന്നേറ്റം
text_fieldsഅഡ്വാൻസ്ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ സെന്ററിൽ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി സന്ദർശനം നടത്തുന്നു
ദോഹ: ഖത്തറിലെ ജല-വൈദ്യുതി മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായി അഡ്വാൻസ്ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ (എ.എം.ഐ) സ്ഥാപനത്തിൽ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി സന്ദർശനം നടത്തി. കഹ്റമാ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്മാർട്ട് മീറ്ററുകളുടെ നിയന്ത്രണം, മോണിറ്ററിങ്, ഡേറ്റാ വിശകലനം തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ സന്ദർശനത്തിൽ അവലോകനം ചെയ്തു.
അഡ്വാൻസ്ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ സെന്ററിൽ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി സന്ദർശനം നടത്തുന്നു
സ്മാർട്ട് മീറ്ററുകളുടെ പ്രവർത്തനരീതി, അതിന്റെ നൂതന സേവനങ്ങളെക്കുറിച്ചും തുടർ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അവലോകനം എന്നിവ മന്ത്രിക്ക് ലഭിച്ചു. ഇതിലൂടെ ജല, വൈദ്യുതി ഉപഭോഗം കൃത്യമായി നിരീക്ഷിക്കാനും നെറ്റ്വർക്ക് കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കുന്നു. മികച്ച സേവനവും ഗുണനിലവാരവും ഉറപ്പാക്കുന്നു. മീറ്റർ ചോർച്ചകൾ, സേവന തടസ്സങ്ങൾ എന്നിവ കണ്ടെത്താനും പ്രീപെയ്ഡ് മീറ്ററിങ് സേവനവും ഇതിലൂടെ സാധ്യമാകുന്നു. കഹ്റമായുടെ കാൾ സെന്ററിലും മന്ത്രി സന്ദർശനം നടത്തി. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ, ടെലിഫോൺ സംവിധാനങ്ങൾ വഴി ലഭ്യമാകുന്ന മികച്ച ആശയവിനിമയ സംവിധാനങ്ങളെക്കുറിച്ചും ലോകോത്തര സേവനങ്ങളെക്കുറിച്ചും മന്ത്രി മനസ്സിലാക്കി.
കഹ്റമായുടെ പ്രവർത്തനത്തിലും കൈവരിച്ച നേട്ടത്തിലും ഞാൻ ഏറെ സന്തോഷിക്കുന്നതായി ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി പറഞ്ഞു. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിലും നവീകരണവും മികവും തുടരുന്നതിലും സേവനങ്ങളുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും കഹ്റമാ മികച്ച ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലയിലും ജലവും വൈദ്യുതിയും നൽകാൻ കഴിവുള്ള ശൃംഖല ഉറപ്പാക്കുന്നതിൽ കഹ്റമാ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബിനെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

