Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​വം​ബ​റി​ൽ ജ​ല,...

ന​വം​ബ​റി​ൽ ജ​ല, വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ കു​റ​വ്

text_fields
bookmark_border
ന​വം​ബ​റി​ൽ ജ​ല, വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ കു​റ​വ്
cancel

ദോ​ഹ: 2020 ന​വം​ബ​റി​ൽ ജ​ല, വൈ​ദ്യു​ത ഉ​പ​ഭോ​ഗ​ത്തിെൻറ അ​ള​വി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​സൂ​ത്ര​ണ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​​ അ​തോ​റി​റ്റി (പി. ​എ​സ്.​എ) അ​റി​യി​ച്ചു.മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ 21.4 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ 3266.0 GWh ആ​ണ് വൈ​ദ്യു​തി ഉ​പ​ഭോ​ഗം. അ​തേ മാ​സ​ത്തെ ജ​ല​ത്തിെൻറ ഉ​പ​ഭോ​ഗ​ത്തി​ൽ മു​ൻ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 8.1 ശ​ത​മാ​നം കു​റ​വും പി.​എ​സ്.​എ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ന​വം​ബ​റി​ൽ 598 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 12 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 1.6 ശ​ത​മാ​നം കു​റ​വു​ണ്ടെ​ന്നും പി.​എ​സ്.​എ വ്യ​ക്ത​മാ​ക്കി. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 86 ശ​ത​മാ​നം പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്ക് പ​റ്റി​യ​പ്പോ​ൾ 12 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ൾ സം​ഭ​വി​ച്ചു. 12 പേ​രാ​ണ് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി മ​ര​ണ​മ​ട​ഞ്ഞ​ത്. ആ​കെ ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ളു​ടെ ര​ണ്ടു ശ​ത​മാ​ന​മാ​ണി​ത്. ന​വം​ബ​റി​ൽ 5069 പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യും മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 10.7 ശ​ത​മാ​ന​വും മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.9 ശ​ത​മാ​ന​വും കു​റ​വാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​േ​ട്ര​ഷ​നി​ലെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waterelectricity
Next Story