Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​കക​പ്പ് കാ​ണാൻ...

ലോ​കക​പ്പ് കാ​ണാൻ പ്ര​ത്യേ​ക  സൗ​ക​ര്യം ഒ​രു​ക്കു​ന്നു

text_fields
bookmark_border
ലോ​കക​പ്പ് കാ​ണാൻ പ്ര​ത്യേ​ക  സൗ​ക​ര്യം ഒ​രു​ക്കു​ന്നു
cancel

ദോ​ഹ: റ​ഷ്യ ലോ​കക​പ്പ് കാ​ണു​ന്ന​തി​ന് 2022 ദോ​ഹ ലോ​കക​പ്പ് ക​മ്മി​റ്റി ദോ​ഹ​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ന്നു. അ​ലി ബി​ൻ ഹ​മ​ദ് അ​ൽ​അ​ത്വി​യ്യ ഹാ​ളി​ൽ വ​ലി​യ എ​ൽ.​ഇ.​ഡി സ്​​ക്രീ​നു​ക​ളി​ലാ​ണ് പൊ​തുജ​ന​ങ്ങ​ൾ​ക്ക് ക​ളി കാ​ണു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു​ക. ജൂ​ൺ 14 മു​ത​ൽ ജൂ​ലൈ പ​തി​ന​ഞ്ച് വ​രെ ഈ ​സൗ​ക​ര്യം ഉ​ണ്ടാ​കും. 2014 ലെ ​ലോ​കക​പ്പും ആ​വേ​ശ പൂ​ർ​വം ക​ളി കാ​ണു​ന്ന​തി​ന്​ ഇത്തരത്തിൽ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ു. ഈ ​വ​ർ​ഷം വി​പുലമാ​യ സൗ​ക​ര്യ​ങ്ങ​ളാണ്​ സജ്ജമാകുന്നതെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ക​മ്മി​റ്റി അ​സി​സ്​​റ്റ​ൻറ്​ സെ​ക്ര​ട്ട​റി നാ​സ​ർ അ​ൽ​ഖാ​തി​ർ അ​റി​യി​ച്ചു. കുടും​ബ​ത്തോ​ടൊ​പ്പം ക​ളി കാ​ണു​ന്നതിനു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 
അ​തി​ന് പു​റ​മെ ഫു​ഡ് കോ​ർ​ട്ട്, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വയും ഒ​രു​ക്കു​മെ​ന്ന് സ്​​പോ​ർ​ട്സ്​ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ദോ​സ​രി അ​റി​യി​ച്ചു.
 

Show Full Article
TAGS:LED screen world cup football 
Web Title - watching football in LED screen-qatar-gulfnews
Next Story