Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡിജിറ്റൽ...

ഡിജിറ്റൽ മാലിന്യനിർമാർജനത്തിന്​ ആപ്

text_fields
bookmark_border
ഡിജിറ്റൽ മാലിന്യനിർമാർജനത്തിന്​ ആപ്
cancel

ദോ​ഹ: രാ​ജ്യ​ത്തി​െൻറ സു​സ്ഥി​ര​വി​ക​സ​ന​മെ​ന്ന ല​ക്ഷ്യം കൂ​ടു​ത​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ മാ​ലി​ന്യ​വും അ​വ​ശി​ഷ്​​ട​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യാ​നും നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സം​വി​ധാ​നം ഉ​ട​ൻ വ​രു​ന്നു.ഖ​ത്ത​റി​ൽ വി​ക​സി​ച്ചി​പ്പെ​ടു​ത്ത ക്യു​കോ​ൻ (QKON) എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ആ​പ് വ​ഴി​യാ​ണ് ഡി​ജി​റ്റ​ൽ മാ​ലി​ന്യം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യും റീ​സൈ​ക്ലി​ങ്​ ന​ട​ത്തു​ക​യും ചെ​യ്യു​ക.

ഡി​ജി​റ്റ​ൽ മാ​ലി​ന്യ​ത്തി​െൻറ ഉ​ൽ​പാ​ദ​ക​രെ​യും അ​വ​സാ​നം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളെ​യും ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ആ​പ്പി​െൻറ ക​ർ​ത്ത​വ്യം. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ആ​പ് ഡൗ​ൺ​ലോ​ഡി​ങ്ങി​ന്​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ധി​ക​മാ​ളു​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ആ​പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ പ​റ​യു​ന്നു.

വി​പ​ണി​യി​ലെ ഡി​ജി​റ്റ​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നും വേ​ർ​തി​രി​ക്കാ​നും റീ​സൈ​ക്കി​ൾ ചെ​യ്യാ​നു​മു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​മാ​യാ​ണ് ക്യൂ​കോ​നി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ച്ച്.​ബി.​കെ.​യു സ​യ​ൻ​സ്​ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് സ​സ്​​റ്റെ​യി​ന​ബി​ൾ ഡെ​വ​ല​പ്മ​െൻറ് അ​സി. പ്ര​ഫ​സ​ർ ഡോ. ​താ​രി​ഖ് അ​ൽ അ​ൻ​സാ​രി പ​റ​യു​ന്നു. ഉ​ൽ​പാ​ദ​ക​രും അ​വ​സാ​ന ഉ​പ​ഭോ​ക്താ​വും ത​മ്മി​ൽ മാ​ലി​ന്യ കൈ​മാ​റ്റ​ത്തി​ന് സൗ​ക​ര്യം ചെ​യ്യു​ക​യാ​ണ് ആ​പ് ചെ​യ്യു​ന്ന​ത്. ക്യു​കോ​ൻ എ​ന്ന പേ​രി​ലു​ള്ള ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ കൈ​മാ​റ്റ​വും ഇ​തി​ലൂ​ടെ ന​ട​ക്കു​മെ​ന്നും പി​ന്ന​ണി​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newswaste
News Summary - waste - qatar-gulf news
Next Story