വ്യാജ റിക്രൂട്ട്മെന്റ് കെണികളിൽ വീഴരുത്: മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
text_fieldsദോഹ: തൊഴിൽ തട്ടിപ്പുകൾക്കെതിരെയും വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെയും ജാഗ്രതാ നിർദേശവുമായി തൊഴിൽ മന്ത്രാലയം. ആകർഷകമായ പരസ്യങ്ങൾ നൽകി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത സംഘങ്ങൾ സജീവമാണെന്നും ഇത്തരം കെണികളിൽ വീഴരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വ്യാജ വ്യക്തികൾക്കോ അംഗീകാരമില്ലാത്ത ഏജൻസികൾക്കോ പണം നൽകരുത്.സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തുക. അപേക്ഷിക്കുന്നതിനോ അല്ലെങ്കിൽ കരാറുകളിൽ ഏർപ്പെടുന്നതിനോ മുമ്പ് ഏജൻസിയുടെ ലൈസൻസ് നിലവിലുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

