ഹുമിഡിറ്റി കൂടുമെന്ന് മുന്നറിയിപ്പ്
text_fieldsദോഹ: വരും ദിവസങ്ങളിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഹുമിഡിറ്റി കൂടുമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ഇൗയാഴ്ച അവസാനം വരെ ഇൗ നില കൂടിയ തോതിൽ അനുഭവപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മുന്നറിയിപ്പിൽ സൂചന നൽകുന്നത്.
ചിലയിടങ്ങളിൽ അർധരാത്രിയിലും അതിരാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷവുമുണ്ടായേക്കാം. ഈ അവസ്ഥ ജൂൈല ഏഴുവരെ തുടരുമെന്നാണ് മുന്നറിയിപ്പ്. കാഴ്ച മറയ്ക്കുന്ന കാലാവസ്ഥയിൽ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച രണ്ട് കിലോമീറ്റിനും താഴെയായി കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.
ഖത്തറിൽ ഞായറാഴ്ച മുൻ ദിവസങ്ങളെക്കാൾ ചൂടിനു നേരിയ ശമനമുണ്ടായി. ദോഹയിൽ 46 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ ചൂട്. രാജ്യത്ത് ഏറ്റവും കൂടിയ താപനില റിപ്പോർട്ട് ചെയ്തത് തുറയ്നയിലാണ് (47 ഡിഗ്രി സെൽഷ്യസ്).

