ഗ്യാസ്ട്രോസീറോ ഉൽപ്പന്നത്തിനെതിരെ മുന്നറിയിപ്പ്
text_fieldsദോഹ: ശരീരഭാരം കുറയ്ക്കാൻ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഗ്യാസ്ട്രോസീറോ ഉൽപ്പന്നത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചേക്കാവുന്ന, കൃത്യമായി വെളിപ്പെടുത്താത്ത രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് ക്വാളിറ്റി ലബോറട്ടറി നടത്തിയ പരിശോധനയിൽ, ഉൽപ്പന്നത്തിൽ സിബ്രുട്രാമിൻ, സിൽഡെനാഫിൽ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖത്തറിൽ ലൈസൻസില്ലാത്ത ഈ ഉൽപ്പന്നം, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഖത്തറിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നിയമ നടപടികൾ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. സംശയകരമായോ അനുമതിയില്ലാത്തതോ ആയ ഉൽപ്പന്നങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ 16000 എന്ന നമ്പറിലോ ghcc@moph.gov.qa എന്ന ഇമെയിലിലേ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

