വ്യാജ സന്ദേശ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്
text_fieldsദോഹ: റീഫണ്ട് തുകയുടെ പേരിൽ ലഭിക്കുന്ന വ്യാജ സന്ദേശ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ജനറൽ ടാക്സ് അതോറിറ്റി. വ്യക്തികളെ കബളിപ്പിക്കാനും അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ സന്ദേശ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പിൽ വിശദീകരിച്ചു.
അത്തരം വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, വ്യക്തിഗതമോ നികുതി സംബന്ധമോ ആയ മറ്റു വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. ഔദ്യോഗിക വിവരങ്ങൾക്ക് ദരീബ ടാക്സ് പോർട്ടൽ മാത്രം ആശ്രയിക്കണമെന്നും ജനറൽ ടാക്സ് അതോറിറ്റി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

