സന്നാഹം; ഖത്തറിന് ക്രൊയേഷ്യയോട് തോൽവി
text_fieldsവിയനയിൽ നടന്ന ഖത്തർ-ക്രൊയേഷ്യ സന്നാഹ മത്സരത്തിൽനിന്ന്
ദോഹ: കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിന് മുന്നോടിയായ സന്നാഹ മത്സരത്തിനിറങ്ങിയ ഖത്തറിന് തോൽവി. ഓസ്ട്രിയയിൽ റിസർവ് താരങ്ങളുമായി കളത്തിലിറങ്ങിയ ക്രൊയേഷ്യക്കെതിരെ ഏറിയ സമയവും പിടിച്ചുനിന്നെങ്കിലും കളിയുടെ 79ാം മിനിറ്റിൽ പിറന്ന ഗോളിലൂടെയായിരുന്നു ഖത്തർ കളിയിൽ പിന്തള്ളപ്പെട്ടത്. കളിയുടെ രണ്ടു പകുതിയിലുമായി കൂടുതൽ കളിക്കാർക്ക് അവസരം നൽകിയായിരുന്നു കോച്ച് കാർലസ് ക്വിറോസ് ഖത്തർ ടീമിനെ പരീക്ഷിച്ചത്.
ജൂൺ 25 മുതൽ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിനു മുമ്പായി തയാറെടുപ്പിന് വിയനയിലെത്തിയ ഖത്തറിന്റെ ആദ്യ സന്നാഹ മത്സരമായിരുന്നു ഇത്. 15ന് ജമൈക്കയെയും 19ന് ന്യൂസിലൻഡിനെയും നേരിട്ട ശേഷമാവും ഖത്തർ അമേരിക്കയിലേക്ക് പറക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

