Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ന്നാ​ഹം: ജ​മൈ​ക്ക​യെ...

സ​ന്നാ​ഹം: ജ​മൈ​ക്ക​യെ വീ​ഴ്ത്തി ഖ​ത്ത​ർ

text_fields
bookmark_border
Qatar beat Jamaica
cancel
camera_alt

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ജ​മൈ​ക്ക​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഖ​ത്ത​റി​ന്റെ ഹു​മാം അ​ൽ അ​മീ​നെ സ​ഹ​താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു

ദോ​ഹ: കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന് ജ​മൈ​ക്ക​ക്കെ​തി​രെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ഓ​സ്ട്രി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു ഖ​ത്ത​ർ ക​രീ​ബി​യ​ൻ ക​രു​ത്ത​രെ വീ​ഴ്ത്തി​യ​ത്. കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സി​ന് കീ​ഴി​ൽ ഖ​ത്ത​റി​ന്റെ ആ​ദ്യ ജ​യം കൂ​ടി​യാ​ണി​ത്. ക​ളി​യു​ടെ 31ാം മി​നി​റ്റി​ൽ ഹു​മാം അ​ൽ അ​മീ​നും 39ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് മു​ൻ​താ​രി​യും നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ‘അ​ന്നാ​ബി’ എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ മേ​ധാ​വി​ത്വം നേ​ടി​യ​ത്. 61ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജ​മൈ​ക്ക തി​രി​ച്ചു​വ​ര​വ് സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ക​ളി​യു​ടെ ത​ന്ത്രം മാ​റ്റി കോ​ച്ച് ക്വി​റോ​സ് എ​തി​രാ​ളി​ക​ളെ പൂ​ട്ടി​ക്കെ​ട്ടി.

ടീ​മി​ന്റെ പ്ര​ക​ട​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച കോ​ച്ച് ക്വി​റോ​സ്, ഓ​രോ ഘ​ട്ട​ത്തി​ലും ക​ള​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ക​ളി​ക്കാ​രു​ടേ​തെ​ന്ന് പ​റ​ഞ്ഞു. ‘‘പ്ര​തി​രോ​ധം ആ​വ​ശ്യ​മാ​യ​പ്പോ​ൾ അ​വ​ർ പ്ര​തി​രോ​ധി​ച്ചു. ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ അ​തും ചെ​യ്തു. ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണ് പി​ന്നി​ട്ട​ത്. മു​​ന്നി​ൽ ഒ​രു​പാ​ട് ദൂ​ര​മു​ണ്ട്. ഈ ​ക​ളി​ക്കാ​ർ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടും’’ ​-മ​ത്സ​ര​ശേ​ഷം കോ​ച്ച് പ​റ​ഞ്ഞു. ജൂ​ൺ 26ന് ​കോ​ൺ​ക​കാ​ഫി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങും മു​മ്പ് ഖ​ത്ത​ർ ഒ​രു സ​ന്നാ​ഹ മ​ത്സ​രം കൂ​ടി ക​ളി​ക്കും. 19ന് ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഓ​സ്ട്രി​യ​യി​ൽ ത​ന്നെ​യാ​ണ് ഈ ​മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JamaicaQatar
News Summary - Warm-up: Qatar beat Jamaica
Next Story