Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​യ​ര്‍ഹൗ​സ്...

വെ​യ​ര്‍ഹൗ​സ് വാ​ട​ക​യി​ല്‍ കു​റ​വ്​; തൊഴിൽ അവസരവും കൂടും

text_fields
bookmark_border
വെ​യ​ര്‍ഹൗ​സ് വാ​ട​ക​യി​ല്‍ കു​റ​വ്​; തൊഴിൽ അവസരവും കൂടും
cancel
camera_alt?????????? ??????????????????? ???????????? ???? ??????

ദോ​ഹ: രാജ്യത്തെ വെ​യ​ര്‍ഹൗ​സ് വാ​ട​ക​യി​ല്‍ 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ​ കു​റ​വു​ണ്ടാ​യ​തായി വ്യ​വ​സാ​യി​ക മേ​ഖ​ല​യിലുള്ളവർ പറയുന്നു. ഈ​സ്​റ്റ്​ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ നിരവധി വെ​യ​ര്‍ഹൗ​സു​ക​ളാണ്​ പുതു തായി വരുന്നത്​. വ്യാ​പാ​രി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സമാണ്​ ഇത്തരം കേന്ദ്രങ്ങൾ നൽകുന്നത്​. ​പു​തി​യ റോ​ഡ് ശൃംഖ ല​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മി​ക​ച്ച രീ​തി​യി​ല്‍ വെ​യ​ര്‍ ഹൗ ​സു​ക​ള്‍ പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ്യ​ത്യ​സ്ത അ​ള​വു​ക​ളി​ല്‍ നി​ര്‍മ്മി​ച്ചി​ട്ടു​ള്ള വെ​യ​ര്‍ഹൗ​സു​ക​ള്‍ പു​തി​യ നി​ക്ഷേ​പ​വും പു​തി​യ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​മാ​ണ് തു​റ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​ന​കം ചെ​റു​തും മ​ധ്യ​മ വ​ലു​പ്പ​ത്തി​ലു​മു​ള്ള വെ​യ​ര്‍ഹൗ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യോ​ളം വ​ര്‍ധി​ച്ച​താ​യാ​ണ് വ്യാ​പാ​ര മേ​ഖ​ല​യി​ലേ​യും ലോ​ജി​സ്റ്റി​ക് രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്ന​ത്. ഹ​മ​ദ് തു​റ​മു​ഖം, ഹ​മ​ദ് അ​ന്താ​രാഷ്​ട്ര വി​മാ​ന​ത്താ​വ​ളം, ഓ​ര്‍ബി​റ്റ​ൽ ഹൈ​വേ, റാ​സ് ല​ഫാ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ സി​റ്റി, അ​ല്‍ ഖോ​ര്‍ എ​ന്നി​വ​യു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്ന വി​ധ​ത്തി​ലു​ള്ള പു​തി​യ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലെ വെ​യ​ര്‍ഹൗ​സു​ക​ള്‍ ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.

ഓ​ര്‍ബി​റ്റ​ല്‍ ഹൈ​വേ​യു​ടെ ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ധാ​ന​പ്പെ​ട്ട നി​ര്‍മ്മാ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും കാ​ര്‍ഷി​ക ഫാ​മു​ക​ളി​ലേ​ക്കു​മു​ള്ള യാ​ത്രാ സ​മ​യം പ​കു​തി​യാ​യി കു​റ​യും.
അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സാ​ധ​ന​ങ്ങ​ള്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഒരു വെ​യ​ര്‍ഹൗ​സിലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഉ​പ​രോ​ധ​ത്തെ തു​ട​ര്‍ന്ന് വെ​യ​ര്‍ഹൗ​സ് മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പി​ക്കാ​നും വാ​ട​ക​ക്ക്​ ന​ൽകാ​നു​മു​ള്ള പ്രാ​ദേ​ശി​ക താ​ത്പ​ര്യ​ങ്ങ​ളും പു​തി​യ റോ​ഡു​ക​ളു​ടെ നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഭ​ക്ഷ്യ നി​ര്‍മ്മാ​ണ മേ​ഖ​ല​ക്കാ​ണ് ഗു​ണ​ക​ര​മാ​യ​ത്.

പ​തി​നാ​യി​രം മു​ത​ല്‍ ഇ​രു​പ​ത്തി അ​യ്യാ​യി​രം ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​രെ വ​ലു​പ്പ​മു​ള്ള വെ​യ​ര്‍ഹൗ​സു​ക​ളു​ടെ ആ​വ​ശ്യ​ക്കാ​ര്‍ ഉ​പ​രോ​ധ​ത്തി​ന് ശേ​ഷം വ​ര്‍ധി​ക്കു​ക​യാ​യി​രു​ന്നു. താ​മ​സ വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍ ആ​വ​ശ്യ​ക്കാ​രുശട കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. നി​ര്‍മ്മാ​ണ​ത്തി​ലേ​യും അറ്റകുറ്റപ്പണിയിലെയും കു​റ​ഞ്ഞ ചെ​ല​വും എ​ളു​പ്പ​ത്തി​ല്‍ രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കാ​നാ​വു​ന്ന​തും ചെ​റി​യ വെ​യ​ര്‍ഹൗ​സ് ബി​സി​ന​സ് രം​ഗ​ത്തി​ന് ഉണർവേകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsWarehouse rents drop
News Summary - Warehouse rents drop-qatar-gulf news
Next Story