മർകിയ സ്ട്രീറ്റിൽ നടപ്പാലം
text_fieldsഅൽമർകിയ സ്ട്രീറ്റിലെ ഫൂട്ട് ഓവർബ്രിഡ്ജ്
ദോഹ: തിരക്കേറിയ അൽമർകിയ സ്ട്രീറ്റിൽ കാൽനട എളുപ്പമാക്കാനായി അശ്ഗാൽ നേതൃത്വത്തിൽ നടപ്പാലങ്ങൾ സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ പത്തുവരെ എട്ടു മണിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഇരുമ്പു നടപ്പാലങ്ങൾ സ്ഥാപിച്ചത്.
ഷോപ്പിങ് മാളുകളും താമസമേഖലകളുമായി തിരക്കേറിയ മേഖലയിൽ റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണിത്. അൽമർകിയ സ്ട്രീറ്റിൽ ദഹാൽ അൽഹമാം ഇന്‍റർസെക്ഷനും ഉം ലെഖ്ബ ഇന്‍റർചേഞ്ചിനും മധ്യേയാണ് നടപ്പാലം. ഇതിനുപുറമെ അൽ ഷമാൽ റോഡിൽ ഉം ലെഖ്ബക്കും അൽ ഗറാഫക്കുമിടയിൽ അടിപ്പാതയും പണിയുന്നുണ്ട്. തിരക്കേറിയ റോഡുകളിലെ കാൽനടക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

