Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതു​ർ​ക്കി​യ​യെ​യും...

തു​ർ​ക്കി​യ​യെ​യും സി​റി​യ​യെ​യും സ​ഹാ​യി​ക്കാ​ൻ ശൈ​ഖ മോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്ക​ത്തോ​ൺ

text_fields
bookmark_border
വാ​ക്ക​ത്തോ​ൺ
cancel
camera_alt

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ശൈ​ഖ ബി​ൻ​ത് നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ർ​ക്കി​യ​യെ​യും സി​റി​യ​യെ​യും സ​ഹാ​യി​ക്കാ​ൻ ‘വാ​ക്ക് ഫോ​ർ എ ​കോ​സ്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ വാ​ക്ക​ത്തോ​ൺ

ദോ​ഹ: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ കാ​യി​ക ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ശൈ​ഖ ബി​ൻ​ത് നാ​സ​ർ തു​ട​ക്കം കു​റി​ച്ചു. തു​ർ​ക്കി​യ​യെ​യും സി​റി​യ​യെ​യും സ​ഹാ​യി​ക്കാ​ൻ ‘വാ​ക്ക് ഫോ​ർ എ ​കോ​സ്’ എ​ന്ന പേ​രി​ൽ വാ​ക്ക​ത്തോ​ണി​ന് അ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ന്ന വാ​ക്ക​ത്തോ​ണി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി, ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വാ​ക്ക​ത്തോ​ൺ.

‘ക​ഴി​ഞ്ഞ ആ​ഴ്‌​ച എ​ന്റെ ഹൃ​ദ​യം വി​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു, ഈ ​ന​ട​ത്ത​ത്തെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത് വ​രെ. തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ആ​ളു​ക​ൾ​ക്ക് ഞ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഈ ​വാ​ക്ക​ത്തോ​ണി​നെ കാ​ണു​ന്നു. ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ കാ​യി​ക ദി​നം ആ​ച​രി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മാ​ണി​ത്’ -‘വാ​ക്ക് ഫോ​ർ എ ​കോ​സി’​ൽ പ​ങ്കെ​ടു​ത്ത ക​മ്യൂ​ണി​റ്റി അം​ഗം ഫാ​ത്തി​മ അ​ൽ മൊ​ഹ​ന്ന​ദി പ​റ​ഞ്ഞു.

കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​യി​ക​രം​ഗ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ഇ​ക്കു​റി ‘ട്രൈ-​എ-​ട്രി’ എ​ന്ന പേ​രി​ൽ ര​സ​ക​ര​മാ​യ ട്ര​യാ​ത്ത്‌​ല​ൺ സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും ട്രൈ-​എ-​ട്രി​യി​ൽ പ​​​ങ്കെ​ടു​ക്കാം. മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ൽ 100 മീ​റ്റ​ർ നീ​ന്ത​ൽ, തു​ട​ർ​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ ബൈ​ക്ക് റേ​സ്, 1.5 കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ത്സ​രം. പ​ല​രും ആ​ദ്യ​മാ​യി ട്ര​യാ​ത്ത്‌​ല​ണി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി.

‘ഈ ​മ​ത്സ​ര​​ത്തെ പ​രി​ച​യ​പ്പെ​ടാ​നും പ​ങ്കെ​ടു​ക്കാ​നും ദേ​ശീ​യ കാ​യി​ക ദി​ന​മാ​ണ് എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യ​ത്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സ്‌​പോ​ർ​ട്‌​സി​ന്റെ പ്രാ​ധാ​ന്യം തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും സ​മൂ​ഹ​ത്തി​ൽ അ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു’, ദോ​ഹ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന, മു​പ്പ​തു​കാ​ര​നാ​യ ബ്രി​ക് സി​നെ​ഡി​ൻ ട്രൈ-​എ-​ട്രി മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​​ശേ​ഷം പ​റ​ഞ്ഞു. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യും ഉ​ണ്ടാ​യി​രു​ന്നു. എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യി കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ക്യു.​എ​ഫ് സ്കൂ​ളു​ക​ൾ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ സെ​റി​മോ​ണി​യ​ൽ ഗ്രീ​ൻ സ്പൈ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​വേ​ശ​ക​ര​മാ​യ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

ഓ​രോ സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ത​ന​താ​യ ക​ഴി​വു​ക​ളും താ​ൽ​പ​ര്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. താ​രി​ഖ് ബി​ൻ സി​യാ​ദ് സ്‌​കൂ​ൾ ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത ഗെ​യി​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ, ഖ​ത്ത​ർ അ​ക്കാ​ദ​മി ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഖ​ത്ത​ർ അ​ത്‌​ല​റ്റ് മും​താ​സ് ബ​ർ​ഷി​മി​ന്റെ ഹൈ​ജം​പ് പ്ര​ദ​ർ​ശി​പ്പി​ച്ചു. ഖ​ത്ത​ർ ലീ​ഡ​ർ​ഷി​പ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജി​യു-​ജി​റ്റ്‌​സു​വി​ലെ ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walkathonTurkey-Syria earthquake
News Summary - 'Walk for a Cause' walkathon conducted
Next Story