Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ട്​ ന​ട​ന്നു,...

നാ​ട്​ ന​ട​ന്നു, ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​

text_fields
bookmark_border
നാ​ട്​ ന​ട​ന്നു, ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​
cancel
camera_alt??????? ??????????????? ??????????????? ?????????? ??????????????? ????????? ??????? ?????? ??????????????????????

ദോ​ഹ: ലോ​ക​ പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ന്ന വാ​ക്ക​ത്ത​ണി ​ൽ ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു. ഖ​ത്ത​ർ ഡ​യ​ബ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി ​പാ​ടി​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. പ്ര​മേ​ഹം അ​ക​റ്റു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ർ​ത്തു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ വാ​ക്ക​ത്ത​ൺ ന​ട​ത്തി​യ​ത്. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന വാ​ക്ക​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത്.

വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ എ​ല്ലാ​വ​രും ന​ട​ന്ന​ത്. വി​വി​ധ കൂ​ട്ടാ​യ്​​മ​ക​ൾ ത​ങ്ങ​ളു​ടെ പേ​രു​ക​ൾ എ​ഴു​തി​യ ബാ​ന​റി​ന്​ പി​ന്നി​ൽ അ​ണി​നി​ര​ന്നു. പ്ര​മേ​ഹ​പ​രി​ശോ​ധ​ന, ബോ​ധ​വ​ത്​​ക​ര​ണ ല​ഘു​ലേ​ഖ വി​ത​ര​ണം, വി​വി​ധ വ്യാ​യാ​മ മു​റ​ക​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.വാ​​ക്ക​ത്ത​ണി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (ഐ.​എം.​എ​ഫ്) പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് തൂ​ണേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​എം.​എ റ​ഫീ​ഖ്, ട്ര​ഷ​റ​ർ ഷ​ഫീ​ക് അ​റ​ക്ക​ൽ, സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ൻ, പ്ര​ദീ​പ് മേ​നോ​ൻ, നൗ​ഷാ​ദ് പേ​രോ​ട്, ശ്രീ​ദേ​വി ജോ​യ്, റോ​ബി​ൻ ജോ​ർ​ജ്, ഒ. ​മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‘പ്ര​മേ​ഹ​ത്തി​ൽ​നി​ന്ന്​ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ര​ക്ഷി​ക്കൂ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ലോ​ക​ പ്ര​മേ​ഹ ദി​നം ആ​ച​രി​ക്കു​ന്ന​ത്. ന​വം​ബ​ർ മാ​സം ഉ​ട​നീ​ളം രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യും സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​ശോ​ധ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഖ​ത്ത​ർ ഡ​യ​ബ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​നി​ൽ നി​ല​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന രോ​ഗി​ക​ളു​െ​ട എ​ണ്ണം 13,000 ആ​ണ്. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന​താ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newswakathon imf
News Summary - wakathon imf-qatar-gulf news
Next Story