വാഫി എഫിഷ്യൻസി അവാർഡ് ഇബ്രാഹിം ഫൈസി ഉഗ്രപുരത്തിന്
text_fieldsഇബ്രാഹിം ഫൈസി ഉഗ്രപുരം
ദോഹ: ഖത്തർ വാഫി അലുമ്നി നൽകിവരുന്ന ‘വാഫി എഫിഷ്യൻസി’ അവാർഡിന് ഇബ്രാഹിം ഫൈസി ഉഗ്രപുരം അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സി.ഐ.സി സംവിധാനങ്ങളുടെ മികവിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി 2015 മുതൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. കൊച്ചിയിൽ നടന്ന വാഫി സംസ്ഥാന കലോത്സവ വേദിയിൽ സാദിഖലി ശിഹാബ് തങ്ങൾ അവാർഡ് സമ്മാനിച്ചു. അക്കാദമിക സൂക്ഷ്മതയും ഗുണനിലവാരവും നിലനിർത്തുന്നതിൽ സമഗ്രവും സമയബന്ധിതവുമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ ബോർഡിന്റെ പ്രവർത്തനങ്ങൾ, സിലബസ് പരിഷ്കരണങ്ങൾ, പാഠപുസ്തക നിർമാണങ്ങൾ, ശിൽപശാല, ആഭ്യന്തര നിർവഹണ സമിതികൾ തുടങ്ങിയ മേഖലകളിൽ കാഴ്ചവെച്ച മാതൃകാപരമായ സേവനങ്ങളാണ് ഇബ്രാഹിം ഫൈസിയെ അവാർഡിന് അർഹനാക്കിയത്.
പരീക്ഷാ രീതികളും സംവിധാനങ്ങളും കാലാനുസൃതമായി നവീകരിക്കുന്നതിലും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് സമിതി വിലയിരുത്തി.കഴിഞ്ഞ 20 വർഷത്തോളമായി സി.ഐ.സിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇബ്രാഹിം ഫൈസി മലപ്പുറം ജില്ലയിലെ ഉഗ്രപുരം സ്വദേശിയാണ്.
നേരത്തേ എടവണ്ണപ്പാറ റശീദിയ്യ, വെങ്ങപ്പള്ളി ശംസുൽ ഉലമാ അക്കാദമി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. നിലവിൽ തൂത ദാറുൽ ഉലൂം വാഫി കോളജിൽ സേവനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

