Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ഖ്‌ പ​വ​ർ​വാ​ർ:...

വാ​ഖ്‌ പ​വ​ർ​വാ​ർ: ദോ​ഹ വാ​രി​യേ​ഴ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
വാ​ഖ്‌ പ​വ​ർ​വാ​ർ: ദോ​ഹ വാ​രി​യേ​ഴ്സ് ജേ​താ​ക്ക​ൾ
cancel
camera_alt

വാ​ഖ്​ ഖ​ത്ത​ർ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ദോ​ഹ വാ​രി​യേ​ഴ്​​സി​ന്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

Listen to this Article

ദോ​ഹ: വാ​ഴ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സി​റ്റി എ​ക്സ്ചേ​ഞ്ച്-​വാ​ഖ്‌ പ​വ​ർ വാ​ർ അ​ഖി​ലേ​ന്ത്യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ദോ​ഹ വാ​രി​യേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. ക​രു​ത്ത​രാ​യ സാ​ക് ഖ​ത്ത​റി​നെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട​യു​ടെ വ​ടം​വ​ലി ടീ​മാ​യ ദോ​ഹ വാ​രി​യേ​ഴ്‌​സ് വി​ജ​യി​ക​ളാ​യ​ത്. അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്‌​കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദോ​ഹ​യി​ലെ ശ​ക്ത​രാ​യ ടീ​മു​ക​ൾ ലീ​ഗ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രി​ച്ചു. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഡോ. ​മോ​ഹ​ൻ തോ​മ​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ഖ്‌ പ്ര​സി​ഡ​ന്റ് നി​യാ​സ് കാ​വു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഖ്​ നേ​തൃ​ത്വ​ത്തി​ൽ ​നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഖ്‌ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന വാ​ഖ്‌ ട​വ​റി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ ഷ​റ​ഫ് പി. ​ഹ​മീ​ദ് മാ​ർ​ക്​ ഖ​ത്ത​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഷൗ​ക്ക​ത്ത​ലി​ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ടീം ​അം​ഗ​ങ്ങ​ളെ കി​ഫ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഈ​സ പ​രി​ച​യ​പ്പെ​ട്ടു. ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ശ്റ​ഫ് ചി​റ​ക്ക​ൽ, മി​ക്സ് മാ​ക്സ് എം.​ഡി താ​ഹി​ർ പ​ട്ടാ​ര, യു​നീ​ഖ് പ്ര​സി​ഡ​ന്റ് മി​നി സി​ബി, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സി.​ടി. സി​ദ്ദീ​ഖ്, സ്റ്റീ​ഫ​ൻ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​പ​ന ച​ട​ങ്ങി​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സി​റ്റി എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​നി​ബ് ശം​സു​ദ്ദീ​ൻ, സി​റ്റി ജിം ​ഫി​റ്റ്ന​സ് സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ലെ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. ഫൈ​സ​ൽ കു​പ്പാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​​വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. സ്റ്റീ​ഫ​ൻ മാ​ർ​ട്ടി​ൻ, സി​ദ്ദീ​ഖ് പ​റ​മ്പ​ൻ, അ​ശ്റ​ഫ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. യു​നീ​ഖ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ സേ​വ​ന​വും ഒ​രു​ക്കി. ജൈ​സ​ൽ എ​ള​മ​രം സ്വാ​ഗ​ത​വും ഷ​മീ​ർ മ​ണ്ണ​റോ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waaq Power WarDoha Warriors
News Summary - Waaq Power War: Doha Warriors winners
Next Story