Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യാ​ജ...

വ്യാ​ജ റി​ക്രൂ​ട്ട്​​മെ​ൻ​റ്​ ഏ​ജ​ൻ​സി ന​ട​ത്തി​പ്പു​കാ​രെ ജ​യി​ലി​ല​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി –സു​ഷ​മാ സ്വ​രാ​ജ്​

text_fields
bookmark_border
വ്യാ​ജ റി​ക്രൂ​ട്ട്​​മെ​ൻ​റ്​ ഏ​ജ​ൻ​സി ന​ട​ത്തി​പ്പു​കാ​രെ ജ​യി​ലി​ല​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി –സു​ഷ​മാ സ്വ​രാ​ജ്​
cancel

അ​ബൂ​ദ​ബി: വി​ദേ​ശ​ത്ത്​ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന വ്യാ​ജ റി​ക്രൂ​ട്ട്മെ​ൻ​റ്​ ഏ​ജ​ൻ​സി ഉ​ട​മ​ക​ളെ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ക്കാ​ൻ മു​ഴു​വ​ൻ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജ്. അ​ബൂ​ദ​ബി ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ൻ​റ​റി​ൽ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ത്രീ​ക​ളെ സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ കൊ​ണ്ടു​വ​ന്ന് ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളു.


മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​റ​ബ് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മോ​ശ​മാ​കു​മെ​ന്ന ധാ​ര​ണ തി​രു​ത്താ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞു. മോ​ദി ആ​ദ്യം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്​ യു.​എ.​ഇ ആ​യി​രു​ന്നു. ഇൗ ​സ​ർ​ക്കാ​രി​െ​ൻ​റ കാ​ല​ത്ത്​ മു​മ്പെ​ന്ന​ത്തെ​ക്കാ​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​കു​ക​യാ​ണ് ചെ​യ്ത​ത്. പ​ര​സ്​​പ​രം പോ​ര​ടി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യ്ക്കു ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. അ​മേ​രി​ക്ക​യും റ​ഷ്യ​യും ഇ​സ്രാ​യേ​ലും പ​ല​സ്തീ​നു​മൊ​ക്കെ​യാ​യി ഇ​ന്ത്യ​യ്ക്ക് ന​ല്ല ബ​ന്ധ​മു​ണ്ട്. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സൗ​ഹൃ​ദ ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മൂ​ല​മ​ന്ത്രം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര യു​ദ്ധം ന​ട​ക്കു​ന്ന യെ​മ​നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ല്ലാ ദി​വ​സ​വും ഏ​താ​നും മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്തി സൗ​ദി സ​ഹ​ക​രി​ച്ചു.


ഇൗ ​സ​മ​യം ഇ​ന്ത്യ​ക്കാ​രെ മാ​ത്ര​മ​ല്ല പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യ്ക്കു സാ​ധി​ച്ചു. വി​ദേ​ശ​കാ​ര്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി തി​രു​മൂ​ർ​ത്തി, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി (ഗ​ൾ​ഫ്) ഡോ. ​ടി.​വി ന​രേ​ന്ദ്ര​പ്ര​സാ​ദ്, വി​ദേ​ശ​കാ​ര്യ​വി​ഭാ​ഗം ജോ​യ​ൻ​റ്​ സെ​ക്ര​ട്ടി അ​പൂ​ർ​വ, ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്ദീ​പ് സി​ങ് സൂ​രി, കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ൽ, എം.​എ. യൂ​സ​ഫ​ലി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsvyaja recruitment agency
News Summary - vyaja recruitment agency-qatar-qatar news
Next Story