പി.ടി തോമസിൻെറ വിയോഗം തീരാനഷ്ടം -ഇൻകാസ്
text_fieldsഇൻകാസ് സെൻട്രൽ കമ്മിറ്റിയും ഇടുക്കി ജില്ല കമ്മിറ്റിയും സംഘടിപ്പിച്ച പി.ടി. തോമസ്
അനുസ്മരണ ചടങ്ങിൽ നിന്ന്
ദോഹ: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിെൻറ വക്താവും സ്ഥാനമാനങ്ങേളക്കാൾ നിലപാടുകൾക്ക് വില കൽപിച്ച നേതാവുമായിരുന്നു പി.ടി. തോമസെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല.
സെൻട്രൽ കമ്മിറ്റിയും ഇടുക്കി ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകളും സത്യസന്ധതയും നിലനിർത്തിയ പി.ടി. തോമസ് എം.എൽ.എയുടെ വിയോഗം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, മലയാളികൾക്കും തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദോഹയിലെ ഓൾഡ് ഐഡിയൽ സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജോൺ ഗിൽബർട്ട്, നയീം മുള്ളുങ്ങൽ, കെ.എം.സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, നിയാസ് ചെരിപത്ത്, മറ്റ് സെൻട്രൽ കമ്മറ്റി നേതാക്കൾ, ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ഡിസംബർ 23, ലീഡർ കെ. കരുണാകരെൻറ ഓർമ ദിനം എന്ന നിലയിൽ അദ്ദേഹത്തെയും സ്മരിച്ചു.
മൗന പ്രാർഥനയോടെയും പുഷ്പാർച്ചനയോടെയും ആരംഭിച്ച യോഗത്തിൽ ഇടുക്കി ജില്ല പ്രസിഡൻറ് ജെനിറ്റ് എബ്രഹാം സ്വാഗതവും ജന സെക്രട്ടറി ജിജോ ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

