Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവോട്ടർ പട്ടിക;...

വോട്ടർ പട്ടിക; കുറ്റ്യാടിയിൽ പകുതിയിലധികം പേർ പുറത്തായത് ഗൗരവതരം -പ്രവാസി വെൽഫെയർ

text_fields
bookmark_border
വോട്ടർ പട്ടിക; കുറ്റ്യാടിയിൽ പകുതിയിലധികം പേർ പുറത്തായത് ഗൗരവതരം -പ്രവാസി വെൽഫെയർ
cancel
Listen to this Article

ദോഹ: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു ബി.എൽ.ഒ വശം നൽകിയിട്ടും കുറ്റ്യാടിയിലെ ഒരു ബൂത്തിൽ മാത്രം പകുതിയിലധികം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സംഭവം അതീവ ഗൗരവതരമാണെന്ന് പ്രവാസി വെൽഫെയർ ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ബി.എൽ.ഒക്ക് സംഭവിച്ച ഗുരുതരവീഴ്ചയാണ് ഇതിന് കാരണമായതെങ്കിൽ അന്വേഷണം നടത്തി നടപടിയെടുക്കണം.

ഇത്തരം വീഴ്ചകളുടെ പേരിൽ ജനങ്ങളെ ഹിയറിങ്ങിന് വിളിച്ച് പ്രയാസപ്പെടുത്താൻ പാടില്ല. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് സംഭവിച്ച വീഴ്ചകൾക്ക് ഉടനടി പരിഹാരം കാണണമെന്നും പ്രസിഡന്റ് ഉമ്മർ മാസ്റ്റർ അവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttyadivoter listPravasi WelfareSIR
News Summary - Voter list; More than half of the people in Kuttyadi are missing, a serious matter - Pravasi Welfare
Next Story