Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവോ​ളി​ബാ​ൾ ടീം...

വോ​ളി​ബാ​ൾ ടീം ഒ​ളി​മ്പി​ക്സ് യോ​ഗ്യ​തക്കരി​കെ

text_fields
bookmark_border
വോ​ളി​ബാ​ൾ ടീം ഒ​ളി​മ്പി​ക്സ് യോ​ഗ്യ​തക്കരി​കെ
cancel
camera_alt

ഖ​ത്ത​ർ ദേ​ശീ​യ വോ​ളി​ബാ​ൾ ടീം

ദോ​ഹ: അ​ടു​ത്ത വ​ർ​ഷ​ത്തെ പാ​രി​സ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത റൗ​ണ്ടി​ലേ​ക്ക് ഇ​ടം പി​ടി​ച്ച് ഖ​ത്ത​ർ വോ​ളി​ബാ​ൾ ടീം. ​വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ലോ​ക റാ​ങ്കി​ങ്ങി​ൽ 24നു​ള്ളി​ൽ ഇ​ടം പി​ടി​ച്ചാ​ണ് ഖ​ത്ത​ർ സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​റി​ലാ​യി ന​ട​ക്കു​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ലേ​ക്ക് ഇ​ടം പി​ടി​ച്ച​ത്.

ഒ​ളി​മ്പി​ക്സ് വോ​ളി​ബാ​ൾ കോ​ർ​ട്ടി​ൽ ​ആ​ദ്യ​മാ​യി ഇ​ടം ഉ​റ​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഖ​ത്ത​റി​ന് മു​ന്നി​ലെ​ത്തി​യ​ത്. നി​ല​വി​ലെ ലോ​ക​റാ​ങ്കി​ങ്ങി​ൽ 25ാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​ർ. എ​ന്നാ​ൽ, റ​ഷ്യ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടു​ക​യും ആ​തി​ഥേ​യ​രാ​യ ഫ്രാ​ൻ​സ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത ഉ​റ​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഖ​ത്ത​ർ യോ​ഗ്യ​ത റൗ​ണ്ടി​നു​ള്ള 24 ടീ​മു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി.

24 ടീ​മു​ക​ൾ മൂ​ന്ന് പൂ​ളു​ക​ളി​ലാ​യാ​ണ് യോ​ഗ്യ​താ മ​ത്സ​രം ക​ളി​ക്കു​ന്ന​ത്. ബ്ര​സീ​ൽ, ജ​പ്പാ​ൻ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ​ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്നും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ ഒ​ളി​മ്പി​ക്സി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടും. ആ​തി​ഥേ​യ​രാ​യ ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ ഏ​ഴ് ടീ​മു​ക​ൾ യോ​ഗ്യ​ത ഉ​റ​പ്പി​ക്കു​ന്ന​തി​നു പി​ന്നാ​ലെ, ശേ​ഷി​ച്ച അ​ഞ്ചു സ്ഥാ​ന​ങ്ങ​ൾ 2024 ജൂ​ണി​ലെ റാ​ങ്കി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും യോ​ഗ്യ​ത നേ​ടു​ന്ന​ത്.

യോ​ഗ്യ​ത റൗ​ണ്ട് പൂ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഒ​ന്നോ ര​ണ്ടോ സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ​സ്വ​ന്ത​മാ​ക്കി​യാ​ൽ ഖ​ത്ത​റി​ന് അ​നാ​യാ​സം ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യും. ഏ​ഷ്യ​യി​ൽ​നി​ന്നും ജ​പ്പാ​ൻ, ഇ​റാ​ൻ, ചൈ​ന ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ഖ​ത്ത​റി​ന് പു​റ​മെ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ടം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പോ​ള​ണ്ടും ​സ്ലൊ​വേ​നി​യ​യും വേ​ദി​യാ​യ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ മ​ത്സ​രി​ച്ചി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volleyball teamOlympic qualification
News Summary - Volleyball team nears Olympic qualification
Next Story