വോളിബാള്‍ ടീം മീറ്റപ്
text_fieldsകള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല വോളിബാള്‍ ടീം മീറ്റപ്പില്‍ പങ്കെടുത്തവര്‍ ഭാരവാഹികള്‍ക്കൊപ്പം
ദോഹ: കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല വോളിബാള്‍ ടീം മീറ്റപ് സംഘടിപ്പിച്ചു. നുഐജയില്‍ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ ഉദ്ഘാടനം ചെയ്തു.
ടീം സ്പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീനില്‍നിന്ന് ഫെസ്റ്റിവല്‍ ലിമോസിന് എം.ഡി മുഹമ്മദ് ഷബീറും കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫിയില്‍നിന്ന് സ്പ്രിങ് ഇന്റര്‍നാഷനല്‍ എം.ഡി ഫഹദും ഏറ്റുവാങ്ങി. താസീന്‍ അമീന് അനുമോദന പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

