വോളിബാൾ: എം.ഇ.എസ് ജേതാക്കൾ
text_fieldsവോളിബാൾ ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം
ദോഹ: ഖത്തർ ക്ലസ്റ്റർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീട നേട്ടവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീമുകൾ. രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 19, അണ്ടർ 14 വിഭാഗങ്ങളിൽ എം.ഇ.എസ് കിരീടം ചൂടി. ഒക്ടോബർ 21 മുതൽ 25 വരെ ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സി.ബി.എസ്.ഇ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിലും എം.ഇ.എസ് ജേതാക്കളായി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. അണ്ടർ 14 ഗേൾസ്, അണ്ടർ 17 ബോയ്സ് വിഭാഗങ്ങളിൽ ഫസ്റ്റ് റണ്ണർ അപ്പ് നേട്ടം സ്വന്തമാക്കി. അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ തുടർച്ചയായി 11ാം തവണയാണ് എം.ഇ.എസ് ടീം ക്ലസ്റ്റർ ജേതാക്കളാവുന്നത്. സ്കൂൾ ടീംമിനെയും പരിശീലകരെയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

