Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോളി ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsbookmark_border
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻറർ സംഘടിപ്പിക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പിന് ഖത്തർ സ്പോർട്സ് ക്ലബിൽ ആവേശോജ്ജ്വല തുടക്കം.
വ്യാഴാഴ്ച തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിൻെറ ലീഗ്, നോക്കൗട്ട് മത്സരങ്ങൾ ശനിയാഴ്ച വരെ നീളും. സെപ്റ്റംബർ മൂന്നിനാണ് ഫൈനൽ. ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ് ടൂർണമെൻറ് ഉദ്ഘാടനം നിർവഹിച്ചു.
ഉപദേശക സമിതി ചെയർമാൻ കെ. മുഹമ്മദ് ഈസ, ഐ.എസ്.സി വൈസ് പ്രസിഡൻറ് ഷെജി വലിയകത്ത്, ജനറൽ സെക്രട്ടറി ടി.എസ് ശ്രീനിവാസ്, ഹെഡ് ഓഫ് വോളിബാൾ യാവർ അലി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.വി ബോബൻ, ഡോ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ ദോസ്താന ഖത്തർ, സ്പോർട്സ് സോൺ, വോളി ക്യൂ ടീമുകൾ ജയിച്ചു.
Next Story

