വിവ വനിത വിങ് രൂപവത്കരിച്ചു
text_fieldsവിവ വനിത വിങ് രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വിവയുടെ പ്രഥമ വനിതാ വിങ് കമ്മിറ്റി രൂപവത്കരിച്ചു. സജീറ സിറാജിന്റെ പ്രാർഥനയോടെ ആരംഭിച്ച വനിതാസംഗമം മുഖ്യരക്ഷാധികാരിയായ എം.വി. സിറാജ് ഉദ്ഘാടനം ചെയ്തു. വിവ പ്രസിഡന്റ് എം. ഷുക്കൂർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി രസ്ന റഷീദ് പങ്കെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാൻ എം.വി. ത്വയ്യിബ്, വിവ അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ.പി. ഹാരിസ്, അൻവർബാബു, ട്രഷറർ വി. മുഖ്താർ, കെ.പി. അഫ്സൽ എന്നിവർ സംസാരിച്ചു.
പ്രഥമ കമ്മിറ്റിയുടെ പ്രഖ്യാപനം മുതിർന്ന അംഗം ശരീഫാ സിറാജ് നിർവഹിച്ചു. പ്രസിഡന്റായി സുമീറ ഷിയാസ്, ജനറൽ സെക്രട്ടറിയായി ജഫ്ന ഷിബിൻ എന്നിവരെ തെരഞ്ഞെടുത്തു. സറീന ഹാരിസ് ആണ് ട്രഷറർ. തുടർന്ന് ശാദിയ ജമാൽ, ഹസീന റാസിക്, റഷ ഷുക്കൂർ, അസ ഫാത്തിമ, സുമീറ ഷിയാസ്, ജഫ്ന ഷാബിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

