ഉപരാഷ്ട്രപതിയെ സന്ദർശിച്ച് ജെ.കെ. മേനോൻ
text_fieldsഎ.ബി.എന്‍ കോർപറേഷന് ചെയര്മാൻ ജെ.കെ. മേനാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം
ദോഹ: ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോന്‍ ചർച്ചനടത്തി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസസമൂഹത്തെ സംബന്ധിച്ചുള്ള വിഷയങ്ങളിലും ഖത്തറിലെ ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച കാര്യങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ. മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യമാണ് ഖത്തര്‍. പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ, ആദരവ് തുടങ്ങിയ കാര്യങ്ങളില്‍ സന്തോഷവാനാണെന്നും ജെ.കെ. മേനോന്‍ ഉപരാഷ്ട്രപതിയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് കഴിയട്ടെയെന്ന് ജെ.കെ. മേനോന്‍ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

