സഫാരി എസ്ദാൻ മാൾ സന്ദർശിക്കൂ.. 14 ദിവസത്തിനുള്ളിൽ എം.ജി -3 കാർ സ്വന്തമാക്കാം
text_fieldsദോഹ: ഉപഭോക്താക്കൾക്കായി വീണ്ടും അപൂർവ്വ സമ്മാന പദ്ധതിയൊരുക്കി സഫാരി ഹൈപ്പർമാർക്കറ്റ്. വിപുലീകരിച്ച അല്‍ ഗറാഫ എസ്ദാന്‍ മാള്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരുവിധ പർച്ചേസും കൂടാതെ, തികച്ചും സൗജന്യമായി ഒരു എം.ജി - 3, 2026 മോഡല്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് വിസിറ്റ് ആന്റ് വിന് മെഗാ പ്രമോഷനിലൂടെ സഫാരി ഒരുക്കിയിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു എന്നതാണ് ഈ പ്രമോഷന്റെ സവിശേഷത.
വിപുലീകരിച്ച എസ്ദാന്‍ മാൾ സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഔട്ട്ലെറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വിസിറ്റ് ആന്റ് വിന് മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഖത്തറിലെയും ജി.സി.സിയിലെ തന്നെയും റീട്ടെയിൽ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പ്രമോഷൻ അവതരിപ്പിക്കുന്നത്. ജൂലൈ 30 മുതൽ ആഗസ്റ്റ് 12 വരെ എസ്ദാൻ മാളിലെ സഫാരി ഔട്ട്ലെറ്റ് സന്ദർശിക്കുന്ന ഏതൊരാൾക്കും യാതൊരുവിധ പർച്ചേസും കൂടാതെ ബംമ്പർ സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണിത്. ആഗസ്റ്റ് 13-ന് സഫാരി ഹൈപ്പർമാർക്കറ്റ് എസ്ദാൻ മാളിൽവെച്ച് നറുക്കെടുപ്പ് നടക്കും.
2025 ഡിസംബറിൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന വേളയിലും പർച്ചേസ് നിബന്ധനകളില്ലാതെ സന്ദർശകർക്കായി സൗജന്യ കൂപ്പണിലൂടെ രണ്ട് ടെസ്ല കാറുകൾ സമ്മാനമായി നൽകി സഫാരി ചരിത്രം കുറിച്ചിരുന്നു. ഈ വിജയത്തിന്റെ തുടർച്ചയായാണ് വിപുലീകരിച്ച സഫാരി ഔട്ട്ലെറ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി വിസിറ്റ് ആന്റ് വിന് മെഗാ പ്രമോഷന് തുടക്കം കുറിച്ചത്.
ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കൂടുതൽ വൈവിധ്യങ്ങളോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയും ഷോപ്പിങ് കൂടുതൽ അനായാസവുമാക്കിയുമാണ് എസ്ദാന്‍ മാള്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിപുലീകരിച്ച ഡിപ്പാർട്ട്മെന്റ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. റെഡിമെയ്ഡ് ഗാർമെന്റ്സ്, ഫൂട്വെയർ, സ്റ്റേഷനറി, ടോയ്സ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഉല്പന്നങ്ങൾ ഏറ്റവും ആകര്‍ഷകമായ വിലക്കുറവില്‍ വൈവിധ്യമാര്‍ന്ന കലക്ഷനുകളോടെ ഇവിടെ ലഭ്യമാകും. കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ ഔട്ട്ലെറ്റിൽ മാത്രമായി അതിശയിപ്പിക്കുന്ന വിലക്കുറവില്‍ വന്‍ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് സഫാരി മാനേജമെന്റ് അറിയിച്ചു.
സന്ദർശകർക്കുള്ള സൗജന്യ പ്രമോഷന് പുറമേ, സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 ഖത്തർ റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ 20 ബെസ്റ്റ്യൂൺ കാറുകൾ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

