വിസിറ്റ് ഖത്തർ വേനൽകാല കാമ്പയിൻ ആരംഭിച്ചു
text_fieldsബഹ്റൈനി ഇൻഫ്ലുവൻസറും ചലച്ചിത്ര നിർമാതാവുമായ ഒമർ ഫാറൂഖും ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ ഖത്തരി ലോങ്ജംപ് താരം മുതസ് ബർഷിമും വിസിറ്റ് ഖത്തറിന്റെ കാമ്പയിൻ പോസ്റ്ററിൽ
ദോഹ: വിസിറ്റ് ഖത്തർ ‘നിങ്ങളുടെ വേനൽ ഇവിടെ തുടങ്ങുന്നു’ പ്രമേയത്തിൽ 2024ലെ വേനൽകല കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ വിഡിയോയിൽ പ്രമുഖ ബഹ്റൈനി ഇൻഫ്ലുവൻസറും ചലച്ചിത്ര നിർമാതാവുമായ ഒമർ ഫാറൂഖും ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ ഖത്തരി ലോങ്ജംപ് താരം മുതസ് ബർഷിമുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒമർ ഫാറൂഖ് ഒരു ദിവസ സന്ദർശനത്തിനായി ദോഹയിലേക്ക് വരുന്നതും അവിടെ സുഹൃത്തായ ബർഷിമിനെ കണ്ടുമുട്ടി ഇരുവരും ഒരുമിച്ച് ഖത്തറിലെ ക്യുറേറ്റഡ് വേനൽകാല അവസരങ്ങൾ അനുഭവിച്ചറിയുന്നതുമാണ് പ്രമേയം.
ഷോപ്പിങ് മാളുകൾ, ദോഹയിലെ പൈതൃക കടൽത്തീരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്നു. ഒരു ദിവസം കൊണ്ട് കണ്ടുതീരാതെ ഒമർ ഫാറൂഖ് അവധിക്കാലം നീട്ടുന്നു. കുറച്ചു മണിക്കൂറുകൾ കൊണ്ട് കണ്ടുതീരാത്ത അത്രയും വിശേഷങ്ങൾ ഖത്തറിലുണ്ടെന്നും അസുലഭമായ യാത്രാനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത് എന്നുമാണ് കാമ്പയിൻ ഉദ്ഘോഷിക്കുന്നത്. www.visitqatar.com എന്ന വെബ്സൈറ്റിൽ ഖത്തർ ടൂറിസത്തിന്റെ വേനൽക്കാല പരിപാടികളും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങളും അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

