വിസിറ്റ് ഖത്തർ ‘ഹല സമ്മർ’ കാമ്പയിൻ ആരംഭിച്ചു
text_fieldsദോഹ: വിസിറ്റ് ഖത്തറിന്റെ ‘ഹല സമ്മർ’ കാമ്പയിനിന്റെ ഭാഗമായി രാജ്യവ്യാപകമായി മാളുകളിലും ഹോട്ടലുകളിലും വിവിധ പരിപാടികൾ ആരംഭിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന പരിപാടി, രാജ്യത്തെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളെ വർണ്ണാഭമായ വിനോദ കേന്ദ്രങ്ങളാക്കി മാറ്റും.
മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, വില്ലാജിയോ മാൾ, സിറ്റി സെന്റ്ർ ദോഹ, ലാൻഡ്മാർക്ക് മാൾ, ദോഹ മാൾ, ഹയാത്ത് പ്ലാസ, അൽ ഹസം, ഗെവാൻ ഐലൻഡ്, വെസ്റ്റ് വാക്ക് എന്നിവിടങ്ങളിൽ കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാപ്സ്യൂൾ മെഷീനുകൾ, പസിൽ ചലഞ്ചുകൾ, ബലൂൺ മെഷീനുകൾ, ടൈമർ മത്സരങ്ങൾ തുടങ്ങിയ ഇന്ററാക്ടീവ് ഗെയിമുകൾ കുട്ടികൾക്ക് ആകർഷകമാകും. മത്സര വിജയികൾക്ക് ഷോപ്പിങ് ഡിസ്കൗണ്ട് വൗച്ചറുകളും മറ്റു സമ്മാനങ്ങളും ലഭിക്കും.
ഗെവാൻ ഐലൻഡ്, വെസ്റ്റ് വാക്ക് എന്നിവിടങ്ങളിൽ ഖത്തർ ടോയ് ഫെസ്റ്റിവലിലെ പ്രമുഖ കഥാപാത്രങ്ങളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടികളുണ്ടാകും. ഫെസ്റ്റിവലിന്റെ ഭാഗമായ മാളുകളിൽ ആഗസ്റ്റിൽ 200 റിയലിൽ കൂടുതൽ തുകക്ക് ഷോപ്പിങ് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ കാർ ഉൾപ്പെടെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ‘സയൻസ് സ്ട്രീറ്റ് ബൈക്ക്’ എന്ന ഇന്ററാക്ടീവ് പരേഡാണ് സെപ്റ്റംബറിലെ ആകർഷണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

