ദോഹ: വ്യാജ കമ്പനികളുടെ പേരിൽ വിസ വിൽപന നടത്തി ആളുകളെ കബളിപ്പിക്കുന്ന ഒമ്പതംഗ സംഘ ം പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സർച്ച് ആൻഡ് ഫോളോഅപ് വിഭാഗം നടത്തിയ നാ ടകീയ നീക്കത്തിനൊടുവിലാണ് വിസ വിൽപനക്കിടെ സംഘത്തെ അറസ്റ്റ് ചെയ്തത്.
വ്യാജ കമ ്പനികളുടെ പേരിൽ വിസ വിൽപന നടത്തി നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ രാജ്യത്തുട നീളം നിരവധി പരിശോധനകൾ നടത്തുന്നുണ്ടെന്ന് സർച്ച് ആൻഡ് ഫോളോഅപ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ജാബിർ അൽ ലബ്ബ പറഞ്ഞു.
വിസയുടെ ആവശ്യക്കാരെന്ന വ്യാജേന ഡിപ്പാർട്ട്മെൻറ് അയച്ച ഒരാൾക്ക് വിസ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ രേഖകൾ സഹിതമാണ് ഒമ്പതംഗ സംഘത്തെ പിടികൂടിയത്.
സോഷ്യൽ മീഡിയകളിലെ പോസ്റ്റുകൾ വഴി വിസ വിൽപനയും നിയമലംഘനവും തുടരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ ഒമ്പതുപേരെ പിടികൂടിയതെന്ന് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി ക്യാപ്റ്റൻ ഉമർ ഖലീഫ അൽ റുമൈഹി വിശദീകരിച്ചു.
വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച ശേഷം വകുപ്പ് സംഘത്തിലെ അംഗങ്ങളെ നിരീക്ഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് കഴിഞ്ഞു. ഒപ്പം, സംഘത്തിൽനിന്ന് സീലുകൾ, തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് കാർഡുകൾ, പണം എന്നിവയും പിടിച്ചെടുത്തു.
ചാടിപ്പോകുന്ന തൊഴിലാളികളുമായി ഇടപഴകുകയോ അവരെ നിയമിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം എല്ലാ പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു.
അജ്ഞാതരായ ആളുകൾക്ക് ഐഡികൾ നൽകരുതെന്നും ഔദ്യോഗിക ജോലികൾക്കായി തങ്ങളുടെ കമ്പനിയിൽ വിശ്വാസമില്ലാത്ത ആളുകളെ നിയമിക്കരുതെന്നും അദ്ദേഹം കമ്പനി ഉടമകളോട് അഭ്യർഥിച്ചു.
പലായനം ചെയ്യുന്ന തൊഴിലാളികളെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ഉടനടി അറിയിക്കണമെന്നും അദ്ദേഹം കമ്പനികൾക്ക് നിർേദശം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2020 6:22 AM GMT Updated On
date_range 2020-01-26T11:52:35+05:30വ്യാജ കമ്പനികളുടെ പേരിൽ വിസക്കച്ചടവം ഒമ്പതുപേർ പിടിയിൽ
text_fieldsNext Story