വയലിനിൽ ഒഴുകുന്നു, സമാധാനസംഗീതം
text_fieldsദോഹ: ചെറുപ്രായത്തിൽതന്നെ പുത്തൻ സംഗീത ആശയവുമായി നാട് ചുറ്റുകയാണ് ഫായിസ് മുഹ മ്മദ് എന്ന വയലിനിസ്റ്റ്. ഇതിനകം നിരവധി പരിപാടികളിൽ വയലിൻ കൊണ്ട് വിസ്മയം തീ ർത്തിട്ടുണ്ട് കൊച്ചി പൂക്കാട്ടുപടി സ്വദേശിയായ ഇൗ 22കാരൻ. ‘സംഗീതം ആഗോള സമാധാനത്തി ന്’ എന്ന സന്ദേശവുമായി വിവിധ രാജ്യക്കാരോടൊത്ത് വ്യത്യസ്ത വയലിൻ ഷോക്ക് ഒരുങ്ങുകയാണിപ്പോൾ. ചെറുപ്പത്തിലേ സംഗീതതൽപരനായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ കൊച്ചിൻ കലാഭവനിൽ കലാഭവൻ േജാർജിെൻറ ശിക്ഷണത്തിൽ വയലിൻ പഠിച്ചു. ആലുവ യു.സി കോളജിലെ പഠനകാലത്തുതന്നെ സുഹൃത്തുക്കളായ എട്ടുപേേരാടൊപ്പം ‘റെഡ് വയോള’ എന്ന പേരിൽ സ്വന്തം ബാൻറ് തുടങ്ങി.
വയലിനിൽ വെസ്റ്റേൺ–കർണാടിക് ശൈലികൾ ഒരുപോലെ ഫലിപ്പിച്ചുകൈയടി നേടി. ദുബൈയിൽ നടന്ന ‘ഏഷ്യ വിഷൻ മൂവി അവാർഡ് 2019’ൽ അകാലത്തിൽ പൊലിഞ്ഞ ബാലഭാസ്കറിന് ആദരാഞ്ജലിയുമായി വയലിനിൽ വിസ് മയം തീർത്തു. പ്രകടനം കണ്ട് പ്രശംസ ചൊരിഞ്ഞത് ചില്ലറക്കാരല്ല, തമിഴ്സൂപ്പർതാരങ്ങളായ വിജയ് സേതുപതി, ധനുഷ് തുടങ്ങിയവർ. 44 രാജ്യങ്ങളിലെ സംഗീതമേഖലയിലുള്ളവരോടൊപ്പം നടത്തിയ പ്രത്യേകപരിപാടിയും ൈകയടി നേടി. ‘ജീവാംശമായി...’ എന്ന പ്രമുഖ വയലിൻ കവറിലെ പ്രകടനത്തോടെ സമൂഹമാധ്യമങ്ങളിലും ഫായിസ് മുഹമ്മദ് താരമായി. നിരവധി പ്രമുഖ വയലിൻ കവറുകൾ വിവിധ പരിപാടികൾക്കും സ് ഥാപനങ്ങൾക്കുമായി തയാറാക്കി.
ഫായിസ് ഒരുക്കിയ 2018 കൊച്ചി മിസ്കേരള മൽസരത്തിെൻറ ടൈറ്റിൽ മ്യൂസിക് ഏറെ പ്രശസ്തമാണ്. യു.എ.ഇ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം പെങ്കടുത്തു. ‘ഒടിയൻ’ സിനിമയുടെ ആഗോള റിലീസിങ് പ്രചാരണത്തിന് മോഹൻലാലും മഞ്ജു വാര്യറും പെങ്കടുത്ത ചടങ്ങുകളിൽ വയലിൻ വായിച്ചു. ‘ലൂസിഫർ’ സിനിമയുടെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം പൃഥ്വിരാജിനൊപ്പം ദോഹയിൽ വിവിധ പരിപാടികളിലും വയലിൻ വായിച്ചു. പൃഥ്വിയുടെ വിവിധ സിനിമകളിലെ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഖത്തർ–ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിെൻറ ഭാഗമായി ഖത്തറിൽ പരിപാടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ‘സംഗീതം, ലോകസമാധാനത്തിന്’ എന്ന സന്ദേശമുയർത്തി വിവിധ രാജ്യങ്ങളിലെ സംഗീതഞ്ജരോടൊത്ത് പ്രത്യേക വയലിൻ ഷോ ഒരുക്കുകയാണ് ഫായിസിെൻറ ലക്ഷ്യം. സൈദ് മുഹമ്മദാണ് പിതാവ്. ഷൈലയാണ് മാതാവ്. സഹോദരൻ: സജ്ജാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
