Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​യ​മ​ലം​ഘ​നം;...

നി​യ​മ​ലം​ഘ​നം; ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

text_fields
bookmark_border
Bikes taken into custody by Home Department
cancel
camera_alt

ആ​ഭ്യ​ന്ത​ര​വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബൈ​ക്കു​ക​ൾ

ദോ​ഹ: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​യി​ര​ത്തി​ല​ധി​കം ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ബൈ​ക്കു​ക​ൾ​ക്കാ​യു​ള്ള ഗ​താ​ഗ​ത സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ കാ​മ്പ​യി​നി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​തും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ 1198 ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. ബൈ​ക്ക് യാ​ത്രി​ക​ർ അ​വ​രു​ടെ സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ക്കാ​തി​രി​ക്കു​ക, ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചു​വെ​ക്കു​ക, അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​താ​യി നാ​ഷ​ന​ൽ ട്രാ​ഫി​ക് സേ​ഫ്റ്റി ക​മ്മി​റ്റി (എ​ൻ.​ടി.​എ​സ്.​സി) ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മാ​ലി​കി അ​റി​യി​ച്ചു. 16 പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 200ഓ​ളം ആ​ക്ഷ​ൻ പ്ലാ​നു​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​വ​യി​ൽ 160ഓ​ളം പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ലു​മാ​യി ചേ​ർ​ന്നാ​യി​രു​ന്ന ന​ട​പ്പാ​ക്കി​യ​ത്. റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക, പ​രി​ക്കും മ​ര​ണ​വും സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ക, സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യം​വെ​ച്ച് അ​ന്താ​രാ​ഷ്​​ട്ര റോ​ഡ് സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തി​ന​കം നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യ​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home AffairsbikesViolation of the lawQatarSeizes
News Summary - Violation of the law; Ministry of Home Affairs seizes bikes
Next Story