ഒരാഴ്ചക്കിടെ 15,088 നിയമലംഘകർ അറസ്റ്റിൽ
text_fieldsജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 15,088ഓളം പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു.
ഡിസംബർ ഒമ്പതു മുതൽ 15 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത നീക്കത്തിെൻറ ഭാഗമാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 7508 താമസ നിയമലംഘകരും 5730 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1850ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേർ അറസ്റ്റിലായി. അവരിൽ 34 ശതമാനം യമൻ പൗരന്മാരും 59 ശതമാനം ഇത്യോപ്യക്കാരും ഏഴു ശതമാനം മറ്റ് രാജ്യക്കാരുമാണ്

